ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2022; പ്രസാധക സമ്മേളനത്തിന് തുടക്കമായി
ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന പ്രസാധക സമ്മേളനത്തിന് തുടക്കമായി. ഷാർജ എക്സ്പോ സെന്ററിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഇന്റർനാഷനൽ പബ്ലിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബുദൂർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. AudioBook Publishing in Emerging Market എന്ന വിഷയത്തിൽ ആദ്യ ദിനത്തിൽ നടന്ന ചർച്ചയിൽ ഗോവിന്ദ് ഡി സി സംസാരിച്ചു. അമ ഡാഡ്സൺ (Ama Dadson), ബിയാട്രിസ് ലിൻ (Beatrice’s LIN) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നേതൻ ഹൾ ( Nathan Hull) മോഡറേറ്ററായിരുന്നു. നവംബർ ഒന്നിന് പ്രസാധക സമ്മേളനം അവസാനിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം പ്രസാധകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇന്ത്യയിൽ നിന്നുൾപ്പെടെ 92 രാജ്യങ്ങളിൽനിന്നായി 971 പ്രസാധകരാണ് ഇത്തവണ സമ്മേളനത്തിനെത്തിയത്. പ്രസാധക മേഖലയിലെ പുതിയ സാധ്യതകൾ ചർച്ചയാകുന്ന നിരവധി സംവാദങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. 33 പ്രഭാഷകരാണ് സമ്മേളനത്തിൽ സദസ്സുമായി സംവദിക്കുന്നത്.
Comments are closed.