ഷാർജ അന്താരാഷ്ട്ര പുസ്തകമേള; പബ്ലിഷേഴ്‌സ് കോൺഫറൻസ് ആരംഭിച്ചു
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ 10-ാമത് പബ്ലിഷേഴ്‌സ് കോണ്‍ഫറന്‍സ്
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ചു. 39-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് മുന്നോടിയായി നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 317 പ്രസാധകരും ലോകമെമ്പാടുമുള്ള 33 പ്രഭാഷകരും പങ്കെടുക്കും. ഇന്നലെ ആരംഭിച്ച പബ്ലിഷേഴ്‌സ് കോൺഫറൻസ് നാളെ( 3 നവംബര്‍ 2020) അവസാനിക്കും. Global publishing spotlight: Surviving and thriving during a pandemic എന്ന വിഷയത്തില്‍ ആദ്യ ദിവസം ഡിസി ബുക്‌സ് സിഇഒ രവി ഡിസി സംസാരിച്ചു. ഷെരീഫ് ബക്കര്‍ (ഈജിപ്റ്റ്), ലിസ മില്‍ട്ടണ്‍, (യുകെ), നിക്കോളാസ് റോച്ചെ (ഫ്രാന്‍സ് ), ജാക്ക് തോമസ് എന്നിവരും രവി ഡിസിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി.സി ബുക്‌സ് 12 സ്റ്റാളുകളുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമാകും.

അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകര്‍ അണിനിരക്കുന്ന
ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബര്‍ നാല് മുതല്‍ 14 വരെ നടക്കും. ‘ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു’ എന്നതാണ് പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. ലോകത്തിലെ മികച്ച മൂന്ന് പുസ്തകമേളകളിലൊന്നായി അറിയപ്പെടുന്ന ഷാര്‍ജ അന്താരാഷ്‍ട്ര പുസ്തക മേള ഇത്തവണ ഓണ്‍ലൈന്‍ രീതികള്‍ കൂടി സമന്വയിപ്പിച്ചുകൊണ്ടാവും സംഘടിപ്പിക്കപ്പെടുന്നത്.
Comments are closed.