ഷാർജ അന്താരാഷ്ട്ര പുസ്തകമേള; ഇന്ത്യന്‍ പുസ്തകശാലകളില്‍ വന്‍ ജനത്തിരക്ക്
ഷാര്‍ജ: 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വന്‍ സന്ദര്‍ശക തിരക്ക്. ഡി സി ബുക്‌സ് അടക്കമുള്ള ഇന്ത്യന്‍ സ്റ്റാളുകളില്‍ വെള്ളിയാഴ്ച പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു.
ഏറ്റവുമധികം പുസ്തകങ്ങള്‍ എത്തിച്ച പ്രസാധകരില്‍ മുന്‍നിരയിലാണ് ഡി സി ബുക്‌സ്. മേളയിലെ 6, 7 ഹാളുകളിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളും ക്‌ളാസിക്കുകളും സ്റ്റാളുകളില്‍ ലഭ്യം. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍, ക്‌ളാസിക്കുകള്‍ എന്നിവയ്ക്ക് നിരവധി ആവശ്യക്കാരാണ്. അമര്‍ ചിത്രകഥ, പെന്‍ഗ്വിന്‍ ബുക്‌സ്, ഹാര്‍പര്‍ കോളിന്‍സ് തുടങ്ങിയവയുടെ പുസ്തകങ്ങളും വില്‍പനക്കുണ്ട്.
Comments are closed.