കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂരം’; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി
കോവിഡ് മഹാമാരി സൃഷ്ടിച്ച മനുഷ്യചരിത്രവിച്ഛേദത്തെ ഇന്ത്യയില്‍ ആദ്യമായി ആവിഷ്‌കരിച്ച നാല് രചനകള്‍ ഉള്‍ക്കൊള്ളുന്ന കൃതി കെ പി രാമനുണ്ണിയുടെ ‘ ശരീരദൂരം‘ ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി.
പുസ്തകത്തെക്കുറിച്ച് ഇ.പി. രാജഗോപാലന്‍ എഴുതിയത്;
”ശരീരം കെ.പി. രാമനുണ്ണിയുടെ കഥകളില്‍ ആദ്യകാലംതൊട്ടേ വിഷയവത്കരിക്കപ്പെട്ടുപോരുന്നുണ്ട്. പാഠമായിത്തീരുന്ന ശരീരം മലയാള കഥയില്‍ ഏറ്റവും വലിയ തോതിലും സൂക്ഷ്മതയോടെയും വൈദ്യജ്ഞാനത്തിന്റെ തുണയോടെയും പ്രത്യക്ഷപ്പെടുന്നത് രാമനുണ്ണിക്കഥകളിലാണ്. കോവിഡ് പാന്‍ഡെമിക്കിന്റെ സാഹചര്യത്തില്‍
ആ ഭാവുകത്വം കൂടുതല്‍ തെളിയുന്നത് സ്വാഭാവികമാണ്. കേരളചരിത്രത്തില്‍ ഈ രോഗകാലത്തെ അടയാളപ്പെടുത്തിയ രചനകള്‍ എന്ന നിലയില്‍ക്കൂടി ഭാവിയില്‍ ഈ കഥകള്‍ അംഗീകരിക്കപ്പെടും.”- ഇ.പി. രാജഗോപാലന്‍.
Comments are closed.