ജല്ലിക്കെട്ടിനെ പ്രശംസിച്ച് ശങ്കര്‍
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ ജല്ലിക്കെട്ട് സിനിമയെ പ്രശംസിച്ച് തമിഴ് സംവിധായകൻ ശങ്കർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അടുത്തിടെ ഏറെ ആസ്വദിച്ചത്, സൂരരൈ പോട്ര് സിനിമയിലെ ജി വി പ്രകാശിന്റെ ആത്മാവുള്ള സംഗീതം…അന്ധഗാരത്തിലെ എഡ്വിന്‍ സകായുടെ അടിപൊളി ഛായാഗ്രഹണം…മലയാള സിനിമ ജല്ലിക്കട്ടിന് വേണ്ടി പ്രശാന്ത് പിള്ള ചെയ്ത മികച്ചതും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം.’ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
Recently enjoyed …
Soorarai potru movie, with soulful music by GV Prakash.Excellent cinematography by Edwin sakay in the movie Andhaghaaram.
Remarkable and really different Background score by Prashant pillai for the Malayalam film Jallikkattu
— Shankar Shanmugham (@shankarshanmugh) December 8, 2020
2021ലെ ഓസ്കറിലേക്കുള്ള ഇന്ത്യന്‍ എന്‍ട്രിയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്.മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെമാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ആര്‍.ജയകുമാറും എസ്.ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രിമിയറില്‍ കൈയടി നേടിയ ജല്ലിക്കട്ട് റിലീസിനു മുന്‍പു തന്നെ ശ്രദ്ധ നേടിയിരുന്നു.
14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്. ഏപ്രില്‍ 25നാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
Comments are closed.