ശകുന്തളാദേവിയുടെ ജന്മവാര്‍ഷികദിനം
മനുഷ്യക്കമ്പ്യൂട്ടര്‍ എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഗണിതശാസ്ത്രപ്രതിഭ ശകുന്തളാദേവിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. 1929 നവംബർ 4-ന് ബാംഗ്ലൂരിലാണ് ശകുന്തളാദേവിയുടെ ജനനം . ജീവിതപ്രശ്‌നങ്ങൾ നിമിത്തം കൊൽക്കത്തയിലേക്കു പോയി. സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചില്ല. ജന്മനാ ഗണിതത്തിൽ താത്പര്യമുണ്ടായിരുന്നു. കൊൽക്കത്തയിൽ, ഗണിതസാമർത്ഥ്യം പ്രദർശിപ്പിച്ചുകൊണ്ട് ജീവിതമാരംഭിച്ചു. ഇംഗ്ലിഷും കന്നഡയും സ്വയം പഠിച്ചു. കംപ്യൂട്ടറിനുമാത്രം ചെയ്യാൻ കഴിയുന്ന ഗണിതക്രിയകൾ നിമിഷനേരംകൊണ്ട് ചെയ്തുകാണിച്ചു. ലോകവ്യാപകമായി ഗണിതസാമർത്ഥ്യപ്രകടനങ്ങൾ കാഴ്ചവെച്ച് അത്ഭുതാദരങ്ങൾ നേടി. ഗണിതശാസ്ത്രരചനകളോടൊപ്പം സാഹിത്യം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2013 ഏപ്രിൽ 21-ന് അന്തരിച്ചു.