ഷെയ്‌ക്‌സ്പിയറിന്റെ പുരുഷപ്രണയ ഗീതങ്ങള്‍
വിശ്വസാഹിത്യകാരനായ വില്യം ഷെയ്‌ക്‌സ്പിയര്‍ എഴുതിയ 154 ഗീതകങ്ങളില്‍ 126 എണ്ണവും സ്ത്രീയെ അല്ല, പുരുഷനെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് ബ്രിട്ടനിലെ പ്രശസ്ത നാടക സംവിധായകന്‍ ഗ്രെഗ് ഡൊറാന്‍. പ്രമുഖ നാടക കമ്പനിയായ ‘റോയല്‍ ഷെയ്‌ക്‌സ്പിയര്‍ കമ്പനി‘യുടെ ആര്‍ട്ട് ഡയറക്ടര്‍ കൂടിയാണ് ഗ്രെഗ്.
‘ദ് മര്‍ച്ചന്റ് ഓഫ് വെനീസി’ല്‍ അന്റോണിയോയ്ക്കു ബസ്സാനിയോയുമായുള്ള അടുപ്പവും സ്വവര്‍ഗസ്‌നേഹത്തെയാണു കാട്ടുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം മറ്റൊരാളുടെ മനസ്സില്‍നിന്നു രൂപമെടുത്തതുപോലെയാണെന്നും, അതും വെളിപ്പെടുത്തുന്നത് ഈ സ്വഭാവമാണെന്നും ഗ്രെഗ് വാദിക്കുന്നു. ഷെയ്‌ക്‌സ്പിയര്‍ ഗീതകങ്ങളിലെ ‘പുരുഷസ്പര്‍ശം’ ഒരിക്കലും മറച്ചുപിടിക്കാന്‍ ആവുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഷെയ്‌ക്‌സ്പിയര്‍ സ്വവര്‍ഗാനുരാഗിയായിരുന്നു എന്ന വാദം ശരിവയ്ക്കുകയാണ് ഗ്രെഗ്.
ഇതോടെ ശാബ്ദങ്ങളായി ചര്‍ച്ചചെയ്യപ്പെട്ടുപോരുന്ന ഒരു വിഷയം വീണ്ടും സജീവചര്‍ച്ചയാവുകയാണ്.
Comments are closed.