ഫോബ്‌സ് പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി; ഇന്ത്യയില്‍ നിന്നുള്ള ഏകവനിത
അബുദാബി: ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച വനിതാ വ്യവസായികളുടെ പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളായ ഷഫീന, പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യാക്കാരിയാണ്. 2010-ലാണ് ടേബ്ലെസ് എന്ന സംരംഭവുമായി ഷഫീന ബിസിനസ് ലോകത്തേക്ക് കടന്നുവരുന്നത്. ഹോസ്പിറ്റാലിറ്റി രംഗത്ത് വിജയഗാഥകള്‍ പടുത്തുയര്‍ത്തിയ ഫെഫീനയുടെ നേതൃത്വത്തിലുള്ള സംരംഭത്തിന് ഇന്ത്യയിലും യു.എ.ഇയിലുമായി മുപ്പതിലധികം എഫ് ആന്റ് ബി സ്‌റ്റോറുകളുണ്ട്.
വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. ആഡംബര ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭമായ ദി മോഡിസ്റ്റിന്റെ സ്ഥാപക ഗിസ്‌ലാന്‍ ഗ്യുനെസ്, ഡിസൈനര്‍ റീം അക്ര, ഹുദ കട്ടന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു വനിതകള്‍.
Comments are closed.