DCBOOKS
Malayalam News Literature Website

ശബ്ദകോശ്: മറാത്തി കവിതകളുടെ അവതരണം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇത്തവണ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മറാത്തി ഭാഷയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മറാത്തി ഭാഷയിലെഴുതുന്ന പ്രശസ്ത എഴുത്തുകാരുടെ സംഗമവും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കെ.എല്‍.എഫ് വേദിയില്‍ ഇന്നലെ നടന്ന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ മറാത്തി ഭാഷയുടെ ശക്തിയും സൗന്ദര്യവും വെളിപ്പെടുത്തുന്നതായിരുന്നു.

പ്രശസ്ത മറാത്തി കവികളായ അനുരാധ പാട്ടീല്‍, പ്രഫുല്‍ ഷിലേദാര്‍, ശ്രീധര്‍ നന്ദീദ്ക്കര്‍, ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവര്‍ പങ്കെടുത്ത ശബ്ദകോശ് വ്യത്യസ്തമായ ഒരനുഭവമായിരുന്നു. തങ്ങളുടെ കവിതകള്‍ ചൊല്ലി അവര്‍ വേദിയെ ധന്യമാക്കി. മറാത്തിയില്‍ കവിതകള്‍ ചൊല്ലുന്നതിനോടൊപ്പം അവയുടെ ഇംഗ്ലീഷ് പരിഭാഷയും അവര്‍ അവതരിപ്പിച്ചു. മറാത്തി കവയിത്രി പ്രദന്യ ദയ പവാറിന്റെ അഭാവത്തില്‍ അവരുടെ കവിത ചന്ദ്രകാന്ത് പാട്ടീല്‍ കെ.എല്‍.എഫ് വേദിയില്‍ അവതരിപ്പിച്ചു.

Comments are closed.