‘സെർട്ടോ ഏലിയോസ്’ പുസ്തകപ്രകാശനം
ഐസക് ഈപ്പന്റെ ഏറ്റവും പുതിയ പുസ്തകം 'സെർട്ടോ ഏലിയോസ്'
ഐസക് ഈപ്പന്റെ ഏറ്റവും പുതിയ പുസ്തകം ‘സെർട്ടോ ഏലിയോസ്’ ന്റെ പ്രകാശനം 2025 ഏപ്രിൽ 9 ബുധനാഴ്ച്ച വൈകുന്നേരം 4 : 30 നു കൈരളി, ശ്രീദേവി ഓഡിറ്റോറിയം, കോഴിക്കോട് വെച്ച് നടക്കുന്നു.
ചടങ്ങിന്റെ ഉദ്ഘാടനം, ഡോ. ബീനാ ഫിലിപ്പ് ( ബഹു. കോഴിക്കോട് മേയർ) നിർവഹിക്കുന്നു. അശോകൻ ചരുവിൽ പുസ്തകപ്രകാശനം ചെയ്യുന്നു. ഷീല ടോമിയാണ് പുസ്തകം ഏറ്റുവാങ്ങുന്നത്. കെ.ടി കുഞ്ഞിക്കണ്ണൻ ആമുഖ പ്രഭാഷണം നടത്തുന്നു. ഡോ. പി.കെ പോക്കർ, പി.കെ പാറക്കടവ് എന്നിവർ ചടങ്ങിൽ പ്രഭാഷണം അവതരിപ്പിക്കുന്നു. ഡോ. മിനി പ്രസാദ് പുസ്തക പരിചയം നടത്തുന്നു. ശേഷം എം കെ രമേശ്, മുഖ്താർ ഉദരംപൊയിൽ എന്നിവർ സംസാരിക്കുന്നു. ഐസക് ഈപ്പൻ വേദിയെ അഭിസംബോധന ചെയ്യുന്നു. കൂടാതെ ചടങ്ങിൽ വിൻസൻ സാമുവൽ, കെ.ജി. കുരുവട്ടൂർ, ഡോ. ലിബൂസ് എബ്രഹാം എന്നിവരുടെ സാന്നിധ്യവുമുണ്ടായിരിക്കും.
പുസ്തക പ്രകാശന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
Comments are closed.