റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ‘സെല്‍ഫിഷ് ജീന്‍’; പുസ്തകപ്രകാശനം ഒക്ടോബര്‍ ഒന്നിന്
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ‘സെല്‍ഫിഷ് ജീന്‍’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 5.40-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദി ഹിന്ദുവിന്റെ മുൻ കോഴിക്കോട് ഡെപ്യൂട്ടി എഡിറ്ററുമായ മുഹമ്മദ് നസീര്‍, എസന്‍സ് പ്രഭാഷകനും ശാസ്ത്ര പ്രചാരകനുമായ ബിജുമോൻ എസ്.പി., മനോജ് ബ്രൈറ്റ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മനോജ് ബ്രൈറ്റാണ് പുസ്തകം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. ഡി സി ബുക്സാണ് പ്രസാധകർ.
ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ദി സെൽഫിഷ് ജീൻ. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള കാഴ്ച പ്രകൃതിനിർദ്ധാരണത്തിന്റെ തലങ്ങൾ മനസ്സിലാക്കാനുള്ള എളുപ്പസൂചികയായി മാറി. ശാസ്ത്ര എഴുത്തിലെ ഒരു ശ്രേഷ്ഠമായ കൃതിയായി ദി സെൽഫിഷ് ജീനിനെ കണക്കാക്കാം. ഇതിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ച കാലംപോലെതന്നെ ഇന്നും പ്രസക്തമാണ്.
എസെൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ സ്വതന്ത്രചിന്തകരും നാസ്തികരും സംഘടിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനം Litmus- ന്റെ ഭാഗമായാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിന്റെ ഹൃദയമായ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2023 ഒക്ടോബർ ഒന്നാം തീയതി രാവിലെ 8.45 മുതലാണ് സ്വതന്ത്ര ചിന്തയുടെ ഉത്സവം അരങ്ങേറുന്നത്. കഴിഞ്ഞ ലിറ്റ്മസുകൾക്ക് വിഭിന്നമായി ഇത്തവണ നിരവധി വ്യത്യസ്ത പരിപാടികളാണ് Litmus23ൽ നിങ്ങളെ കാത്തിരിക്കുന്നത്. കേരളത്തിൽ നവോത്ഥാനത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോൾ വസ്തുതാധിഷ്ഠിത രാഷ്ട്രീയം, തെളിവധിഷ്ഠിത വൈദ്യം, മാനവികതയിൽ അധിഷ്ഠിതമായ സമൂഹം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്നതാകും Litmus-23.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.