സെഡോറ നോവൽ മത്സരം 2025
നവാഗതരായ എഴുത്തുകാരുടെ കൃതികൾക്ക് പ്രാധാന്യം നൽകുവാനുദ്ദേശിച്ചുള്ള ഡി സി ബുക്‌സിൻറെ പ്രസാധക സംരംഭമായ ‘സെഡോറ’ നോവൽ മത്സരം സംഘടിപ്പിക്കുന്നു. റൊമാൻസ്, ക്രൈം, മിസ്റ്ററി, ത്രില്ലർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കൃതികളാണ് സെഡോറയിലൂടെ പ്രസിദ്ധീകൃതമാകുന്നത്.
നിബന്ധനകൾ ഇതൊക്കെയാണ് :
• റൊമാൻസ്, ക്രൈം, മിസ്റ്ററി, ത്രില്ലർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന നോവലുകളാണ് അയയ്‌ക്കേണ്ടത്.
• പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാള നോവൽ മാത്രമേ മത്സരത്തിന്
അയക്കാവൂ.(രചനകൾ തിരിച്ചയയ്ക്കുന്നതല്ല).
• വിവർത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല.
• നോവൽ ടൈപ്പ്‌സെറ്റ് ചെയ്തുവേണം അയയ്ക്കാൻ.
• മറ്റു മത്സരങ്ങളിലേക്ക് അയച്ച നോവലുകൾ അസാധുവായിരിക്കും.
• അയയ്ക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാർ സൂക്ഷിക്കേണ്ടതാണ്.
•അവാർഡ് ലഭിക്കുന്ന കൃതിയുടെ ആദ്യപതിപ്പ് മറ്റു നിബന്ധനകളൊന്നുമില്ലാതെ പ്രസിദ്ധീകരിക്കാനുള്ള അവകാശം
ഡി സി ബുക്‌സ് മുദ്രണമായ സെഡോറയ്ക്കായിരിക്കും.
• അന്തിമപട്ടികയിലെത്തുന്ന 20 നോവലുകൾ സെഡോറ പ്രസിദ്ധീകരിക്കുന്നതാണ്.
• മത്സരാർത്ഥിയുടെ തിരിച്ചറിയൽ രേഖയുടെ കോപ്പി സഹിതം രചനകൾ താഴെ പറയുന്ന മേൽവിലാസത്തിൽ
അയക്കുക;
വിലാസം:
സെഡോറ,
ഡി സി കിഴക്കെമുറി ഇടം,
ഗുഡ്‌ഷെപ്പേർഡ് സ്ട്രീറ്റ്,
കോട്ടയം -1
ഇ-മെയിലായി ലഭിക്കുന്ന കൃതികൾ മത്സരത്തിന് പരിഗണിക്കുന്നതായിരിക്കില്ല. മാത്രമല്ല, കവറിന് പുറത്ത് സെഡോറ നോവൽ മത്സരം എന്ന് നിർബന്ധമായി ചേർത്തിരിക്കണം. നിങ്ങൾ തയ്യാറാക്കുന്ന രചനകൾ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജൂൺ 30 ആണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ: +91 7290092216, customercare@dcbooks.com