വര്‍ണധര്‍മ്മത്തിന്റെ ഒളിയുദ്ധങ്ങള്‍
നവംബർ ലക്കം പച്ചക്കുതിരയിൽ
കെ. വി. ശശി
ഇന്ത്യന്‍പൊതുബോധം ആരുടെ നിര്‍മിതിയാണ്? വേദങ്ങളും ധര്‍മസംഹിതകളും ഇതിഹാസപുരാണങ്ങളും സാഹിത്യങ്ങളും രാഷ്ട്രമീമാംസകളും ആരുടെ ആത്മകഥകളാണ്? ലോകാധികാരിയായ പുരുഷബ്രാഹ്മണന്‍. അവനാണ്; അവള്‍ അല്ല, ഇന്ത്യന്‍പൊതുബോധത്തിലൂടെ സംസാരിക്കുന്നത്. അവന്റെ ആത്മകഥകളാണ് ഇതിഹാസങ്ങളും സാഹിത്യങ്ങളും രാഷ്ട്രമീമാംസകളും ധര്‍മശാസ്ത്രങ്ങളും. അതെ, അവനാണ് ഇന്ത്യയുടെ പുരുഷസൂക്തം; ഇന്ത്യന്‍അബോധം
നാരായണ ഗുരുവിന്റെ മൗലികത സംക്ഷേപിച്ച്, പി.കെ.ബാലകൃഷ്ണന്‍ നടത്തുന്ന ഒരു നിരീക്ഷണം സൂക്ഷ്മഗഭീരമാണ്. കേള്‍ക്കുക: ”മഹാസമുദ്രത്തിന്റെ ഹൃദയത്തിലേക്ക് മരണത്തെ തെല്ലും കൂസാതെ വഞ്ചിയിറക്കുന്ന ധീരനായ മീന്‍പിടുത്തക്കാരന്‍, ബ്രാഹ്മണന്റെ അരികെക്കൂടി വഴിനടക്കുന്നതോര്‍ക്കാന്‍കൂടി ധൈര്യപ്പെടാത്തതെന്ത്? പരമ്പരാഗതമായി കയറിക്കൂടിയ അപകര്‍ഷതാബോധംകൊണ്ടുതന്നെ! ആ അപകര്‍ഷതാബോധത്തിന് പിറകെ വന്നുകൂടിയ ബുദ്ധിപരമായ സാക്ഷാല്‍ അപകര്‍ഷതമൂലവും. അതിനുള്ള പരിഹാരമാര്‍ഗങ്ങളാണ് സ്വാമി ജീവിതകാലം മുഴുവനും തേടിയത്. അതിനുവേണ്ടി ക്ഷേത്രങ്ങളും മതവും സംഘടനയും വിദ്യാലയങ്ങളും വ്യവസായങ്ങളും ഉപയോഗപ്പെടുത്തി. അസ്സല്‍ മനുഷ്യര്‍ക്കുവേണ്ടി അവരുടെ നിത്യജീവിതത്തില്‍ അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്ക് മതത്തിന്റെ അവലംബം വേണമെന് നിര്‍ബന്ധമില്ലെന്നും” അദ്ദേഹം പറയുന്നു. മതമല്ല ഗുരുവിന്റെ കര്‍മമേഖലയെന്നു സാരം. മനുഷ്യരെ ആത്മവിശ്വാസവും ആത്മബോധവുമുള്ളവരാക്കുകയായിരുന്നു ഗുരുവിന്റെ സകല പ്രവൃത്തികളുടെയും ആത്യന്തികഫലം. ആത്മവിശ്വാസം മനുഷ്യരെ ആത്മശില്പികളാക്കിത്തീര്‍ക്കുന്ന ഗതികോര്‍ജമാണെന്നും ആയിരത്താണ്ടുകളായി ഇന്ത്യയില്‍ മനുഷ്യരുടെ ഈ ആത്മനിര്‍മാണസിദ്ധി തകര്‍ത്തത് സനാതനധര്‍മം എന്ന വര്‍ണ്ണധര്‍മമായിരുന്നുവെന്നും ഗുരുവിനറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഗുരു സ്വജീവിതത്തില്‍ ഹിന്ദുമതത്തെ ഒരു മതമേആയി പരിഗണിച്ചില്ല. എന്നല്ല; ജീവിതത്തിലുടനീളം ഈ വര്‍ണധര്‍മത്തിന്റെ അടിത്തറതകര്‍ക്കുന്ന പ്രവര്‍ത്ത നങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുഴുകുകയുമായിരുന്നു. സഹസ്രാബ്ദങ്ങളായി, വിശുദ്ധമെന്ന് സനാതനധര്‍മം ഉറപ്പിച്ചവയെയെമ്പാടും അശുദ്ധീകരിക്കുകയായിരുന്നു ആ പ്രവൃത്തികളുടെ ഫലം. പിന്നീട് അംബേദ്ക്കറില്‍ ഇതിന്റെ തുടര്‍ച്ച കാണാം.
പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.