മാൻ ബുക്കർ പുരസ്കാരം സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്
ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്. ഡഗ്ലസ് സ്റ്റുവർട്ടിന്‍റെ ഷഗ്ഗി ബെയിൻ എന്ന നോവലിനാണ് പുരസ്കാരം. 1980കളുടെ പശ്ചാത്തലത്തിൽ ദരിദ്രനായ ഒരു ആൺകുട്ടിയുടെ ജീവിതകഥയാണ് നോവലിൽ പറയുന്നത്. ഗ്ലാസ്ഗോവ് നഗരത്തിൽ ജീവിക്കുന്ന കുട്ടിയുടെയും മദ്യത്തിന് അടിമയായ അമ്മയുടെയും കഥയാണ് ഇത്.
ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്‌കോട്ട്ലാന്റുകാരനാണ് ഡഗ്ലസ്. നേരത്തെ 1994ൽ ജെയിംസ് കെൾമാനാണ് ആദ്യമായി ബുക്കർ പ്രൈസിന് അർഹനായ സ്‌കോട്ട് പൗരൻ. ഡഗ്ലസ് സ്റ്റുവർട്ടിന്‍റെ ആദ്യ നോവലാണിത്. ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിന് പരിഗണിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Comments are closed.