DCBOOKS
Malayalam News Literature Website

സ്‌കൂള്‍ കലോത്സവം; അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ശോഭ കെടുത്തുന്ന അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. അടുത്ത വര്‍ഷം മുതല്‍ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ ശ്രമം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. അപ്പീലുകള്‍ അനുവദിക്കുന്നതിന് മുന്‍പ് സര്‍ക്കാറിന്റൈ ഭാഗവും കേള്‍ക്കണം. അടുത്ത വര്‍ഷം തന്നെ നിയന്ത്രണം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതിന് സമാനമായി നേരത്തെ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ വൈകിയാണ് പരിപാടികള്‍ തുടങ്ങുന്നതും പൂര്‍ത്തിയാകുന്നതും. ഇത് മേളയുടെ നടത്തിപ്പു തന്നെ അവതാളത്തിലാക്കുകയാണ്. പല നിയന്ത്രണങ്ങളും കൊണ്ടുവന്നെങ്കിലും അപ്പീലുകളുടെ ഒഴുക്ക് തടയാന്‍ സാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു

Comments are closed.