ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സൂപ്പര്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു; എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
കോട്ടയം: എംബിഎ പഠനത്തിന് ചേരാനാഗ്രഹിക്കുന്നവര്‍ക്കായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സൂപ്പര്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. 2021 അക്കാദമിക് വര്‍ഷത്തിലെ എംബിഎ കോഴ്‌സുകളുടെ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ്. ജൂണ്‍ 30 വരെ സ്‌കോളര്‍ഷിപ്പാനായി അപേക്ഷിക്കാം. ബിടെക് പഠനം പൂര്‍ത്തിയാക്കിയശേഷം എംബിഎ പഠിക്കാനാഗ്രഹിക്കുന്നവര്ക്കും അപേക്ഷിക്കാം.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരുടെയും ജീവിതോപാധി നഷ്ടപ്പെട്ടവരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ നേരത്തെ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരുന്നു. നിരവധി വിദ്യാര്ത്ഥികള്ക്ക് ഈ സ്കോളര്ഷിപ്പ് ഉപകാരപ്രദമായി. ഇതിനു പിന്നാലെയാണ് എഞ്ചിനിയറിംഗ് ബിരുദധാരികള്ക്കായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ പുതിയ സ്കോളര്ഷിപ്പ് പ്രഖ്യാപിച്ചത്.
ഇതിനു പിന്നാലെയാണ് എംബിഎ വിദ്യാര്‍ത്ഥികള്‍ക്കും എഞ്ചിനിയറിംഗ് ബിരുദധാരികള്ക്കുമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ പുതിയ സ്കോളര്ഷിപ്പ് പ്രഖ്യാപിച്ചത്.
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക; +91 99461 09616
വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ക്ലിക്ക് ചെയ്യൂ
Comments are closed.