200 രൂപയുടെ നോട്ടുകളുടെ അച്ചടി കൂട്ടിയതാണ് പണക്ഷാമത്തിന് കാരണമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസങ്ങളില്‍ ജനത്തിനെ വലച്ച നോട്ടുക്ഷാമത്തിന് കാരണം 200 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചതാണെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. 200 രൂപയുടെ കറന്‍സി അച്ചടി കൂടിയതോടെ മറ്റ് നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമം നേരിടുകയായിരുന്നു.
ആകദേശം 70,000 കോടി രൂപയുടെ കറന്‍സി ക്ഷാമം വിപണിയില്‍ ഉണ്ടെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്. 2018ല്‍ 15,29,100 കോടി രൂപ ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് എ.ടി.എമ്മുകളിലുടെ പിന്‍വലിക്കപ്പൈട്ടന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2017മായി താരത്മ്യം ചെയ്യുമ്പാള്‍ 12.2 ശതമാനം വര്‍ധനയാണ് എ.ടി.എം ഉപയോഗത്തില്‍ ഉണ്ടായതെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു.
Comments are closed.