DCBOOKS
Malayalam News Literature Website

ജീവിതത്തോട് മാത്രമാകണം ലഹരി; നടന്‍ ജയസൂര്യ

ജീവിതത്തോട് മാത്രമാകണം ലഹരിയെന്ന് നടന്‍ ജയസൂര്യ. സേ നോട്ട് റ്റു ഡ്രഗ്‌സ്’ സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018 ല്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.

95% പെണ്‍കുട്ടികള്‍ക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ടമല്ല. അതൊക്കെ മനസ്സിലാക്കി ജീവിതത്തോടു മാത്രമാകണം നിങ്ങളുടെ ലഹരി. ഒഴിച്ചു തരുന്നവനും കത്തിച്ചു നല്‍കുന്നവനുമല്ല ശരിയായ സുഹൃത്ത്. മറ്റുള്ളവരുടെ മുന്നില്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ക്കാത്തവനാണു യഥാര്‍ഥ ഫ്രണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലഹരി വില്‍പന ഒഴിവാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ നമുക്കു മുന്നില്‍ ഒന്നേ ഉള്ളൂ അത് അങ്ങ് വേണ്ടെന്നു വയ്ക്കുക. ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണെന്നും ജയസൂര്യ ഓര്‍മിപ്പിച്ചു.

നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ് പെണ്‍പിള്ളാരെ വളയ്ക്കാന്‍ വേണ്ടിയാ ആണ്‍കുട്ടികള്‍ സിഗരറ്റൊക്കെ വലിച്ചിങ്ങനെ സ്‌റ്റൈലായിട്ടു നില്‍ക്കുന്നതെന്നും സദസിലെ കുട്ടികളെ നോക്കി അദ്ദേഹം പറഞ്ഞു.

ആയിരത്തില്‍പരം കുട്ടികളെയും സേനാംഗങ്ങളെയും സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ലഹരിയെ പ്രതീകാത്മകമായി നടന്‍ ജയസൂര്യ തോക്കുകൊണ്ടു ഷൂട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Comments are closed.