സവർക്കറുടെ നടക്കാതെപോയ സ്വപ്നം – മനു എസ് പിള്ള എഴുതുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഷ്ട്രത്തോടായി നടത്തിയ മൻ കി ബാത്ത് പ്രഭാഷണത്തിൽ ”ആയുധത്തിന്റെയും അറിവിന്റെയും ആരാധകൻ” എന്ന് വിശേഷിപ്പിച്ച സവർക്കർ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ഒരു ഹിന്ദുത്വരാഷ്ട്രമുണ്ടാക്കാമെന്ന് സ്വപ്‌നം കണ്ടിരുന്നതായും അതിനായി ഒരു ബദൽമാർഗം പ്രഖ്യാപിക്കുകയും ചെയ്തിരുന്നതായി യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ള ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ ന്യൂസ് പോർട്ടലായ ലൈവ്മിന്റ്.കോമിലെ പ്രതിവാരപംക്തിയായ മീഡിയം റെയറിലാണ് മനുപിള്ള ഇതു ചർച്ച ചെയ്യുന്നത്.
ബ്രിട്ടീഷുകാർ ഇവിടം വിട്ടശേഷം ഇന്ത്യാമഹാരാജ്യത്തിന്റെ ചക്രവർത്തിസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന പേരുകളിലൊന്നാണ് ഹൈദരാബാദിലെ നൈസാമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞതിനു മറുപടിയായി സവർക്കർ ഖൈബർ മെയിൽ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതി അദ്ദേഹം പ്രഖ്യാപിക്കുന്നത്. ”ഹൈന്ദവവിശ്വാസങ്ങളെ പിന്തുണയ്ക്കുകയും ആദരിക്കുകയും ചെയ്യുന്ന, ഹിന്ദുത്വത്തിന്റെ കരുതൽശക്തിയായ” നാട്ടുരാജ്യങ്ങളിലെ രാജാക്ക•ാരെ ഒരുമിപ്പിച്ച് ഇന്ത്യയെ ഹിന്ദു സാമ്രാജ്യമാക്കാൻ സാധിക്കുമെന്നായിരുന്നു സവർക്കർ കരുതിയിരുന്നത്. ഹിന്ദുത്വാഭിമാനം സംരക്ഷിക്കാൻ വേണ്ടിവന്നാൽ സ്വതന്ത്രനേപ്പാൾ സേന ഇന്ത്യയിലേക്ക് മാർച്ച് ചെയ്‌തേക്കുമെന്നും അങ്ങിനെ സംഭവിച്ചാൽ ഇന്ത്യയിലെ ഹിന്ദുക്കൾ അതിനെ പിന്തുണയ്ക്കുമെന്നു സവർക്കർ എഴുതിയതായി ലേഖനം ചൂണ്ടിക്കാട്ടുന്നു.
മനു എസ് പിള്ളയുടെ ലേഖനത്തിന്റെ പൂർണ്ണരൂപം https://www.livemint.com/Leisure/xRu3ILTZkO0X8pOaj4uBMK/Savarkars-thwarted-racial-dream.html
Comments are closed.