DCBOOKS
Malayalam News Literature Website

സര്‍ക്കാര്‍ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തു; പ്രദര്‍ശനം തുടരും

ചെന്നൈ: വിജയ് നായകനായ സര്‍ക്കാര്‍ ചിത്രത്തിലെ വിവാദരംഗങ്ങള്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നീക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ വിവാദരംഗങ്ങള്‍ നീക്കിയ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ ഇതു ബാധകമാകില്ലെന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രതിഷേധം വ്യാപകമായതോടെയാണ് ചിത്രത്തിലെ വിവാദരംഗങ്ങള്‍ നീക്കാന്‍ തീരുമാനമായത്. സിനിമയിലെ രംഗങ്ങള്‍ക്ക് സമീപകാല തമിഴ്‌നാട് രാഷ്ട്രീയവുമായി ഏറെ ബന്ധമുണ്ടെന്നും പ്രത്യക്ഷത്തില്‍ പലരെയും വിമര്‍ശിക്കുന്നതാണ് ചിത്രമെന്നുമാണ് പ്രധാന ആരോപണം. മാത്രമല്ല, ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യമുണ്ടെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അതേസമയം ഇന്നലെ അര്‍ദ്ധരാത്രി ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ മുരുകദോസിന്റെ ചെന്നൈയിലുള്ള വസതിയില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ മുരുകദോസ് അവിടെയില്ലാതിരുന്നതിനാല്‍ പൊലീസ് മടങ്ങുകയായിരുന്നു.

Comments are closed.