സാറാ ജോസഫിന്റെ ലോകങ്ങൾ – ജീവിതം, എഴുത്ത്, പ്രതിരോധം
സാറാ ജോസഫിന്റെ ലോകങ്ങൾ – ജീവിതം, എഴുത്ത്, പ്രതിരോധം എന്നീ വിഷയങ്ങളിൽ കേരള സാഹിത്യ അക്കാദമി ഹാൾ, തൃശൂരിൽവെച്ച് ദ്വിദിനപരിപാടികൾ നടക്കുന്നു.
2025 ഏപ്രിൽ 5, ശനിയാഴ്ച 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതപ്രസംഗം കുസുമം ജോസഫ് നടത്തുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കെ സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കുന്നു. ബാനു മുഷ്താഖ് ചടങ്ങിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നു. ചടങ്ങിന്റെ മുഖ്യാതിഥി വോൾഗ ആണ്. എം മുകുന്ദൻ, സക്കറിയ, എൻ എസ് മാധവൻ, ശാരദക്കുട്ടി, ഖദീജ മുംതാസ് , കെ അജിത, ആസാദ് , പി ബാലചന്ദ്രൻ MLA , പി എൻ ഗോപികൃഷ്ണൻ എന്നിവർ വേദിയിൽ സംസാരിക്കുന്നു.
12 മണിക്ക് സെമിനാർ ആരംഭിക്കുന്നു. ദേശം,സമൂഹം,രാഷ്ട്രിയം ആലാഹയുടെ പെൺമക്കൾ മുതൽ കറ വരെ വിഷയത്തെ അവതരിപ്പിക്കുന്നത് ഈ വി രാമകൃഷ്ണൻ. കെ വി സുമംഗല സെമിനാറിന്റെ മോഡറേറ്ററാകുന്നു. കെ സി നാരായണൻ, ടി ടി ശ്രീകുമാർ , ജി ഉഷാകുമാരി, കെ ഇ എൻ കുഞ്ഞഹമ്മദ് , എസ് സുന്ദർദാസ് തുടങ്ങിയവർ ഹൃസ്വ പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നു.
ശേഷം 2.30 ആരംഭിക്കുന്ന സൗഹൃദസംഗമത്തിൽ വിദ്യാർത്ഥികളും വായനക്കാരും ചേരുന്നു. മോഡറേറ്റർ പി ഗീത ആണ്. വി എം ഗിരിജ, ഡി അഷ്ടമൂർത്തി, ജിസാ ജോസ്, പി രാമൻ, സി പി ചിത്ര, ഉമ്മർ തറമേൽ ,ടി ടി പ്രഭാകരൻ, ടോണി ജോസ് , ചിത്രഭാനു തുടങ്ങിയവർ പങ്കെടുക്കുന്നു.
വൈകീട്ട് 4.30 നു മാനുഷിയുടെ തുടർച്ചകൾ സമകാലിക സമൂഹം, ലൈംഗികതയുടെ രാഷ്ട്രിയം എന്ന വിഷയത്തിൽ സെമിനാർ നടക്കുന്നു. കെ വേണു ആമുഖപ്രഭാഷണം നടത്തുന്നു. ഡോ.എ കെ ജയശ്രി ആണ് വിഷയാവതരണം നടത്തുന്നത്. അഡ്വ.ഭദ്രകുമാരി സെമിനാർ മോഡറേറ്റ് ചെയ്യുന്നു. ഡോ.കെ എം ഷീബ, ഡോ.രേഖരാജ്, ദിനു വെയിൽ, സി എസ് ചന്ദ്രിക, ശീതൾ ശ്യാം, ഗീത ജോസഫ്, ഷാഹിന റഫിഖ്, ശ്രീജ ആറങ്ങോട്ടുകര തുടങ്ങിയവർ സെമിനാറിൽ സംസാരിക്കുന്നു. ശേഷം 6:30 ന് നാടകം, പാട്ട് തുടങ്ങീ പരിപാടികളോടെ ആദ്യദിവസം സമാപിക്കുന്നു.
രണ്ടാം ദിനമായ ഏപ്രിൽ 6, ഞായർ രാവിലെ 10 മണിക്ക് നോവൽ ഭൂപടം : ഇതിഹാസം, ഇന്ത്യ, ബൈബിൾ കേന്ദ്രാഖ്യാനമാകുമ്പോൾ. വിഷയം അവതരിപ്പിക്കുന്നത് എം വി നാരായണൻ, കൽപ്പറ്റ നാരായണൻ എന്നിവർ. ബെറ്റിമോൾ മാത്യു ആണ് മോഡറേറ്റർ. പോൾ തേലക്കാട്, വി എം ഗിരിജ എന്നിവർ ഹൃസ്വഭാഷണങ്ങൾ അവതരിപ്പിക്കുന്നു.
12.15 മണിക്ക് നടക്കുന്ന സെമിനാറിൽ കഥ – നാടകം – ചലച്ചിത്രത്തിൽ വിഷയം സാറാ ജോസഫിന്റെ കഥകളിലും നാടകങ്ങളിലും സിനിമയിലും പ്രത്യക്ഷമാകുന്ന ശില്പഘടനയും,പെൺവഴികളും,രാഷ്ട്രിയ പ്രതിരോധവുമാണ്. വിഷയാവതരണം, ജെ ദേവിക. റോസി തമ്പി മോഡറേറ്റ് ചെയ്യുന്നു. ഗ്രേസി, കെ വി അഷ്ടമൂർത്തി, സുഭാഷ് ചന്ദ്രൻ, ഇ സന്തോഷ്‌കുമാർ, എസ് ഹരീഷ് തുടങ്ങിയവർ ചർച്ചയിൽ സംസാരിക്കുന്നു.
ഉച്ചയ്ക്ക് 2.30 നു പ്രതിരോധത്തിന്റെ രാഷ്ട്രിയം ; ആക്റ്റിവിസ്റ്റുകളുടെ ഒത്തുചേരൽ. ടി ബി മിനി പരുപാടി മോഡറേറ്റ് ചെയ്യുന്നു.
മിനി കെ ഫിലിപ്പ്, ജോളി ചിറയത്ത്, സൂൽഫത്ത്, എലിസബത്ത്, അമ്മിണി കെ വയനാട്, പി ഇ ഉഷ, അഡ്വ.ആശ ഉണ്ണിത്താൻ, ഫാ.ബെന്നി, കെ സഹദേവൻ , കെ സി സന്തോഷ് തുടങ്ങിയവർ പങ്കെടുക്കുന്നു.
വൈകീട്ട് 5 മണിക്ക് സമാദരണ സമ്മേളനം. സോയ, സ്വാഗതം നിർവഹിക്കുന്നു. പ്രൊഫ.കുസുമം ജോസഫ് അദ്ധ്യക്ഷപ്രസംഗം നടത്തുന്നു. കനിമൊഴി ആണ് പരിപാടിയുടെ ഉദ്‌ഘാടക. വി ഡി സതീശൻ (പ്രതിപക്ഷ നേതാവ്), ഡോ.ആർ ബിന്ദു (ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി) എന്നിവരാണ് ചടങ്ങിലെ മുഖ്യാഥിതികൾ. കെ രാജൻ, റവന്യൂ മിനിസ്റ്റർ ഉപഹാര സമർപ്പണം നടത്തുന്നു. എം കെ വർഗീസ്, ആദരണീയ മേയർ പൊന്നാട അണിയിക്കുന്നു. കെ സുരേഷ് കുറുപ്പ്, കെ കെ രമ , സി പി ജോൺ, നജ്മ തബ് ഷീറ, വി എസ് പ്രിൻസ് (പ്രസിഡന്റ് തൃശൂർ ജില്ലാ പഞ്ചായത്ത്), സി വി ബാലകൃഷ്ണൻ, പി വി കൃഷ്ണൻ നായർ, ഷീബ അമീർ, ബീന ചന്ദ്രൻ, ടി ഡി രാമകൃഷ്ണൻ, വിജയലക്ഷ്‌മി , വി കെ ശ്രീരാമൻ, രാവുണ്ണി എന്നിവർ പങ്കെടുക്കുന്നു. സാറാ ജോസഫ് മറുപടി പ്രസംഗം അവതരിപ്പിക്കുന്നു. ചെറിയാൻ ജോസഫ് നന്ദി രേഖപ്പെടുത്തുന്നു.
പരിപാടികളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ: 9495567276, 7907196843