DCBOOKS
Malayalam News Literature Website

സാറാ ജോസഫിന് ഷീ ദ് പീപ്പിൾ പുരസ്കാരം

വനിതാ എഴുത്തുകാരുടെ കൃതികളെ കൂടുതൽ പേരിലേക്ക് എത്തിക്കുക ലക്ഷ്യത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷീ ദ് പീപ്പിൾ സംഘടനയുടെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് സാറാ ജോസഫിന്റെ ബുധിനി എന്ന നോവൽ അർഹമായി. 50,000 രൂപയുടേതാണ് അവാർഡ്. സാറാ ജോസഫിന്റെ മകൾ സംഗീത ശ്രീനിവാസനാണ് ബുധിനി ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത്.

ഡി സി ബുക്‌സാണ് പ്രസാധകര്‍.

ആരുടെയൊക്കെയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ നോവലില്‍ എഴുത്തുകാരി ചിത്രീകരിക്കുന്നത്.

 

 

Comments are closed.