ദേശത്തിനും കാലത്തിനും അനുസരിച്ച് എഴുത്തുമാറണം
എഴുത്തിന്റെ പിന്നാമ്പുറങ്ങളും മാറ്റത്തിന്റെ അനിവാര്യതയും പുതിയ ചിന്തകളും തുറന്നുക്കാട്ടുന്ന വേദിയായിരുന്നു സ്ത്രീകളുടെ കഥ, കഥയിലെ സ്ത്രീ എന്ന സെഷനില്‍ സാറാജോസഫ്-ഉണ്ണി ആര്‍ മുഖാമുഖം. സാഹിത്യത്തിനപ്പുറത്തുള്ള സാമൂഹികാവസ്ഥ കൂടി പരിഗണിച്ച ചര്‍ച്ച സദസിന് നവ്യാനുഭവമായി.
എഴുത്തിന്റെ വഴിയിലേക്ക് കടന്ന് വന്ന സമയത്ത് തന്റെ ആദ്യ പുസ്തകത്തില്‍ എത്ര എഴുത്തുകാരുടെ പ്രതിഫലനമുണ്ടായിട്ടുണ്ട് എന്ന ചോദ്യത്തിന് സാഹചര്യങ്ങളുടെ പ്രതിഫലനമായിരുന്നു തന്റെ എഴുത്തായി ആവിര്‍ഭവിച്ചത് എന്നായിരുന്നു സാറാജോസഫിന്റെ മറുപടി. ദേശത്തിനും കാലത്തിനും അനുസരിച്ച് എഴുത്ത് മാറേണ്ട ആവശ്യകതയും സാറാജോസഫ് ചൂണ്ടിക്കാണിച്ചു.മാധവിക്കുട്ടിച്ഛായ വരാതെ തന്റെ എഴുത്തിനെ മുന്നോട്ട് കൊണ്ടുപോയതെങ്ങനെ എന്നതിന് വ്യത്യസ്ഥ സാഹചര്യങ്ങളില്‍ നിന്നാര്‍ജ്ജവം ഉള്‍ക്കൊണ്ടാണ് രണ്ടുപേരും എഴുതിയിരുന്നത്, ഇന്ന് എഴുത്തുകാരെ പരുവപ്പെടുത്താന്‍ സ്വതന്ത്ര സാധ്യതകളാണുള്ളതെന്നും പ്രതികരിച്ചു.
എഴുത്തുനേരങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ മനസിലെ അടുപ്പ് പുകയുമ്പോള്‍ അതൂതി കത്തിച്ച് കെടാതെ സൂക്ഷിച്ച് എഴുത്ത് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറ്റുകയായിരുന്നു അവര്‍. പുരുഷന്റെ അസ്ഥിത്വം വിവരിക്കുന്ന പോലെ സ്ത്രീക്കും അസ്ഥിത്വ ദുഖമുണ്ട്. സ്വന്തം ശരീരത്തിന്റെ ഇഷ്ടങ്ങളെ നിയന്ത്രിക്കാനുളള അവകാശം അവരവരുടേത് മാത്രമാണ്.
ലൈംഗികതയിലെ ആത്മീയതയെക്കുറിച്ച് നമ്മള്‍ ചിന്തിച്ചിട്ടുപ്പോലുമില്ല. ലൈംഗികതയ്ക്ക് പ്രാധാന്യം കൊടുക്കാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ശരിക്കും ജനാധിപത്യത്തിന്റെ രുചി സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷം കഴിഞ്ഞിട്ടും അറിഞ്ഞിട്ടില്ല എന്ന സങ്കടവും ടീച്ചര്‍ പങ്കുവെച്ചു. നമ്മുടെ സ്വാതന്ത്രത്തെ ഹനിക്കാത്ത നമ്മുടെതുമാത്രമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പറഞ്ഞുകൊണ്ട് നീറുന്ന ഒരുപ്പാട് വിളളലുകളെ ചൂണ്ടി കാണിച്ച് അര്‍ത്ഥവക്തമായ സെഷന്‍ അവസാനിച്ചു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.