സാന്താളി കവിതകള്‍
മെയ് ലക്കം പച്ചക്കുതിരയില്‍
ശ്യാം സി. ടുഡു
പരിഭാഷ: ശ്രീജിത് പെരുന്തച്ചന്‍
വിദൂരനഗരത്തില്‍നിന്ന്
എത്ര കാതങ്ങള്‍ക്കുമപ്പുറമെങ്കിലും
സൗഖ്യമാണോ സഖീ നിന്‍ഗ്രാമജീവിതം?
ഈ നഗരകാന്താരമത്രയുമസ്വസ്ഥ
വേളകളാണെനിക്കേകുന്നതോമനേ.
മൊഹുലുപൂത്തുണരുന്ന ഗന്ധമില്ലെങ്ങുമേ
കാടു പൂക്കുന്നതറിയുന്നുമില്ല ഞാന്‍.
ശകടവേഗങ്ങള്‍തന്റെയലര്‍ച്ചകള്‍,
പുക വമിക്കുന്ന സര്‍പ്പമായ് പാതകള്‍.
പുഞ്ചിരിക്കാനറയ്ക്കുന്ന പ്രതിമപോല്‍
ആരുമാരോടുമൈക്യപ്പെടാതെയായ്.
ഹസ്തദാനത്തിനഭിമുഖം നില്‍ക്കുന്നൊ-
രൊറ്റ വാഗ്ദാനവും കാണ്‍മതില്ല ഞാന്‍.
ഇല്ല നിശ്ചയം നിന്റെയിച്ഛയ്ക്കുമേല്‍
ജീവവായുവേകുന്ന മണ്ണല്ലിത്.
പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്
Comments are closed.