ചരിത്രം സ്പന്ദിക്കുന്ന ഓര്‍മ്മകള്‍
നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. മലയാളനോവല്‍ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി തുടരുന്ന ആനന്ദ് ചെറുകഥയുടെ മേഖലയിലും ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ചിന്തകന്‍ കൂടിയായ ആനന്ദ് നോവലുകളിലായാലും കഥകളിലായാലും തന്റെ ചരിത്ര ദര്‍ശനം അവതരിപ്പിക്കന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികള്‍ ചരിത്രത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത് എന്നുപറയേണ്ടിവരും. ഈ അടുത്തകാലത്ത് പുറത്തിറക്കിയ സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍ പുസ്തകും അതിനുദാഹരണമാണ്. താന്‍ കണ്ടതും കേട്ടതും നിരീക്ഷിച്ചതുമായ കാര്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ആനന്ദിന്റെ സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
‘അസഹിഷ്ണുതയല്ല വാസ്തവത്തില്‍ പ്രശ്‌നം. സഹിഷ്ണുതയായിരുന്നു. സഹിഷ്ണുത കാണിക്കാനരുതാത്തതിനോടൊക്കെ നാം സഹിഷ്ണുത കാണിച്ചുകൊണ്ടിരിന്നു’. എന്ന് പുസ്തകത്തിന്റെ കവര്‍ പേജിലും വ്യക്തിപരമായ വഴികളിലൂടെയും വഴിയോരക്കാഴ്ചകളിലൂടെയും ഇത്രയും ദീഘമായി യാത്രചെയ്തത് മനുഷ്യാവസ്ഥയുടെ ചില സവിശേഷ മാതൃകകള്‍ എങ്ങനെ തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുവെന്നും അവ എങ്ങനെ തന്റെ ചിന്തയെയും എഴുത്തിനെയും രൂപപ്പെടുത്തുന്നു വെന്നും ഉദാഹരിക്കുവാനാണ് ഈ ലേഖനങ്ങള്‍ എഴുതിയിട്ടുള്ളതെന്നും ആനന്ദ് പറയുന്നു. അല്ലാതെ ഇത് തന്റെ അത്മകഥയല്ലെന്നും ആനന്ദ് പറയുന്നു.
‘ പിന്‍വാങ്ങല്‍-പാലായനം- യാത്ര’, ‘ഭ്രാന്തന്‍ ആവേശങ്ങളുടെ നൂറ്റാണ്ട്’, ‘തുരുമ്പും തുളയും, പതനത്തിന്റെ വഴികള്‍’, ‘ഹിന്ദുക്കള്‍ക്കായി ഒരു ഗോശാല’ തുടങ്ങി പന്ത്രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.
Comments are closed.