സമുദ്രശില, മനുഷ്യന് ഒരു ആമുഖം; നോവലിസ്റ്റിന്റെ കല
കെ.എല്‍.എഫ്. രണ്ടാം ദിവസം വേദി രണ്ട് ‘അക്ഷര’ത്തില്‍ ‘സമുദ്രശില, മനുഷ്യന് ഒരു ആമുഖം: നോവലിസ്റ്റിന്റെ കല’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വി. ഡി. സതീശന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. എഴുത്തുകാരെ പൊതുവെ പ്രായം കുറഞ്ഞ യുവാക്കളായും രാഷ്ട്രീയ നേതാക്കളെ പ്രായം കൂടിയവരുമായിട്ടാണ് ഇന്നത്തെ സമൂഹം കണക്കാക്കുന്നത്. എന്നാല്‍ പ്രായം കുറഞ്ഞ എഴുത്തുകാര്‍ ആണ് ആദ്യമേ ഇല്ലാതാവുന്നതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ എന്ന കൃതിയെ ആസ്പദമാക്കിയുള്ള ചര്‍ച്ച നടന്നു. തന്റെ ജീവിതാനുഭവങ്ങളെ പറ്റിയും എഴുത്ത് എന്ന കലയെ പറ്റിയും സുഭാഷ് ചന്ദ്രന്‍ വേദിയില്‍ സംസാരിച്ചു. സ്വപ്നത്തില്‍ കാണുന്നത് എഴുത്തിലേക്ക് കൊണ്ടുവരുന്നത് ജഡത്തിന് ജീവന്‍ കൊടുക്കുന്നത് പോലെയാണെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.
Comments are closed.