മുളന്തുരുത്തി പബ്ലിക് ലൈബ്രറിയില്‍ ‘സാംസ്‌കാരിക ചിത്രശാല’
മുളന്തുരുത്തി പബ്ലിക് ലൈബ്രറി സന്ദര്‍ശിച്ച സാംസ്‌കാരിക നായകന്മാരുടെ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്യുന്നു. 2018 മെയ് 29, ചൊവ്വ രാവിലെ 10.30ന് ചിത്രശാലയുടെ ഉദ്ഘാടനും ചിത്രങ്ങളുടെ അനാച്ഛാദനവും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അനൂപ് ജേക്കബ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ.മാരായ എം.ജെ. ജേക്കബ്, വി.ജെ. പൗലോസ്, ഗ്രന്ഥലോകം പത്രാധിപര്‍ എസ്. രമേശന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമന്‍, ഗ്രാമപഞ്ചായത്ത പ്രസിഡന്റ് രഞ്ചി കുര്യന്‍, ഷാജി മാധവര്‍, വി. രവീന്ദ്രന്‍, ഡി.ആര്‍. രാജേഷ്, ജെയിംസ് താഴൂരത്ത് എന്നിവര്‍ ആശംസകളറിയിക്കും.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അലക്‌സാണ്ടര്‍ പറമ്പിത്തറ, കെ.പി. ഉദയഭാനു, എന്‍.സി. ശേഖര്‍, അക്ഷരങ്ങളിലൂടെ അനുഭവങ്ങളുടെ കടലിരമ്പം കേള്‍പ്പിച്ച ചെറുകാട്, പൊന്‍കുന്നം വര്‍ക്കി, പി.ജെ. ഈന്റണി, സാമൂഹിക വിപ്ലവത്തിന്റെ പതാകയേന്തിയ പ്രേംജി, പ്രൊഫ. എം.എന്‍. വിജയന്‍, ഡോ. സുകുമാര്‍ അഴീക്കോട്, അക്ഷരത്താളുകളെ വായനയുടെ വന്‍കരയാക്കിയ ഡിസി കിഴക്കേമുറി, സര്‍വ്വോദയം കുര്യന്‍, പ്രൊഫ. കെ.എന്‍. ഭരതന്‍, സി.പി. ശ്രീധരന്‍, ടാറ്റാപുരം സുകുമാരന്‍, പി.എന്‍. പണിക്കര്‍, കെ.എ. ശിവരാമഭാരതി, കുഞ്ഞുണ്ണിമാഷ്, മഹാകവി വൈലോപ്പിള്ളി, കടമ്മനിട്ട, ഐ.വി. ദാസ് തുടങ്ങിയവരുടെ ഛായാചിത്രങ്ങളാണ് അനാച്ഛാദനം ചെയ്യുന്നത്.
Comments are closed.