സംഝോത എക്‌സ്പ്രസ് സര്‍വ്വീസ് പാക്കിസ്ഥാന്‍ റദ്ദാക്കി
ലാഹോര്‍: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിന്റെ സര്‍വ്വീസ് പാക് സര്‍ക്കാര്‍ റദ്ദാക്കി. ദ്വൈവാര ട്രെയിനായി ലാഹോര്‍ മുതല്‍ അട്ടാരി വരെയാണ് സംഝോത എക്‌സ്പ്രസ് സര്‍വ്വീസ് നടത്തിയിരുന്നത്. യാത്രക്കാരെ ബസ് മാര്‍ഗ്ഗം അട്ടാരിയിലെത്തിക്കും.
തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സര്‍വ്വീസ് നടത്തിയിരുന്നത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടപടി. സുരക്ഷ പരിഗണിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വ്വീസ് നിര്‍ത്തിവെക്കുകയാണെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്.
1976 ജൂലൈ 22 മുതലാണ് സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. ആറ് സ്ലീപ്പര്‍ കോച്ചുകളും ഒരു ത്രീ ടയര്‍ എ.സി കോച്ചുമാണ് ട്രെയിനിന് ഉള്ളത്.
Comments are closed.