DCBOOKS
Malayalam News Literature Website

‘സാമ്പാര്‍ക്കല്ല്’: വിമീഷ് മണിയൂര്‍ എഴുതിയ കവിത

വിമീഷ് മണിയൂര്‍

നവംബര്‍ ലക്കം പച്ചക്കുതിരയില്‍

ഫ്രീസറില്‍ വെച്ച സാമ്പാര്‍
രണ്ടു ദിവസം കഴിഞ്ഞ് തുറന്നപ്പോള്‍
സാമ്പാര്‍ക്കല്ലായി.

പുറത്തേക്ക് വരാന്‍ അത് മടിച്ചു
ഒരു മരുഭൂമി പുറത്തിരുന്ന്
അതിനു നേരെ കുരച്ചു ചാടുന്നു
ഫ്രീസറിലെ അരണ്ട മഞ്ഞവെളിച്ചത്തിലും
കണ്ണുകള്‍ തുറന്നുപിടിച്ച്
അത് തലയുയര്‍ത്തി നിന്നു.

ഉള്ളു കുഴിഞ്ഞ മൂത്ത വെണ്ടക്കഷ്ണം
പുപ്പുലു പിടിച്ച അറകളുള്ള
പുരാതനമായ കലുങ്കു പോലെ
ക്രിസ്തുവര്‍ഷം 2022 ലെ ഒരു തിങ്കളാഴ്ചയെ
നോക്കി നോക്കി അത്ഭുതപ്പെട്ടു

പൂര്‍ണ്ണരൂപം നവംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.