DCBOOKS
Malayalam News Literature Website

സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്

ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന 'ഓര്‍ബിറ്റല്‍' എന്ന നോവലിനാണ് പുരസ്‌കാരം

ലണ്ടന്‍: 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍ പറയുന്നത്. പുസ്തകത്തിന്റെ മലയാള പരിഭാഷ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നുണ്ട്.

കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാള്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നോവലിസ്റ്റ് സാറാ കോളിന്‍സ്, പ്രശസ്ത എഴുത്തുകാരന്‍ ജസ്റ്റിന്‍ ജോര്‍ദാന്‍, യിയുന്‍ ലി, സംഗീതജ്ഞനും സംഗീതസംവിധായകനുമായ നിതിന്‍ സാഹ്നി എന്നിവര്‍ സമിതി അംഗങ്ങളായിരുന്നു. പുരസ്‌കാര ജേതാവിന് 50,000 പൗണ്ട് ( ഏകദേശം 64,000 രൂപ) ആണ് സമ്മാനത്തുക ലഭിക്കുക.

യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള ഏറ്റവും മികച്ച സാഹിത്യ പുരസ്കാരമായാണ് ബുക്കർ പ്രൈസ് കണക്കാക്കപ്പെടുന്നത്.

Comments are closed.