DCBOOKS
Malayalam News Literature Website

ആ നിഴല്‍ അയാള്‍ക്കു പിന്നില്‍

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

വി. മുസഫര്‍ അഹമ്മദ്‌

സംവാദികളും സന്ദേഹികളും സായുധരായ നിഴല്‍ചാരന്‍മാരും ഒരിക്കലും ഒന്നിച്ച് ഒരു മേശക്കു ചുറ്റുമിരുന്നില്ല. അത് സാധ്യമാണോ എന്നു പോലും ഇന്ന് ലോകത്തിന് അറിയില്ല. അതിനുള്ള വഴികള്‍ ഉണ്ടോ, കണ്ടെത്തപ്പെടുമോ അതും അറിയില്ല. യോജിപ്പുകളും വിയോജിപ്പുകളും എങ്ങിനെയാണ് ഒരു സംവാദമുഖാമുഖത്തില്‍ പങ്കെടുക്കേണ്ടത്. അതും അറിയില്ല. ആരും പഠിപ്പിച്ചിട്ടുമില്ല. അതിനാല്‍ ഹാദി മതാര്‍ അതു തന്നെ ചെയ്തു. ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനിലെ പ്രസംഗ വേദിയില്‍ സല്‍മാന്‍ റുഷ്ദിയെ കുത്തിച്ചോരക്കളത്തില്‍ കിടത്തി. കൊല്ലാന്‍ കഴിയാത്തതിലുള്ള ഖേദവുമായി അയാള്‍ ജയിലിലുണ്ട്, അതേ ഖേദത്തോടെ പുറത്തും ചിലര്‍ കാണുമായിരിക്കും, സംശയിക്കേണ്ട!.

1990 ല്‍ കോയമ്പത്തൂരിലെ തെരുവ് പുസ്തകക്കച്ചവടക്കാരനില്‍ നിന്നാണ് ഞാന്‍ റുഷ്ദിയുടെ ‘പൈശാചിക വചനങ്ങള്‍’ വാങ്ങുന്നത്. നോവല്‍ ആദ്യം നിരോധിക്കപ്പെട്ട രാജ്യമായിരുന്നു ഇന്ത്യയെങ്കിലും അതിന്റെ ‘ഒറിജനല്‍ വ്യാജ’പ്പതിപ്പുകള്‍ പലയിടങ്ങളിലും ലഭിക്കുമായിരുന്നു. ബോംബെയിലും ചെന്നൈയിലും കല്‍ക്കത്തയിലും ദല്‍ഹിയിലും കോയമ്പത്തൂരിലുമൊക്കെ. Pachakuthira September Editonസെക്കന്റ് ഹാന്‍ഡ് പുസ്തകക്കടകളില്‍, തെരുവു പുസ്തകക്കച്ചവടക്കാരുടെ കൈകളില്‍ ഒക്കെ ‘പൈശാചിക വചനങ്ങള്‍’ ഉണ്ടായിരുന്നു. പുസ്തകം കയ്യില്‍ കിട്ടിയ പാടെ ആ തെരുവിലെ അല്‍പ്പം തിരക്കു കുറഞ്ഞ കോണില്‍ നിന്ന് താളുകള്‍ മറിച്ചു നോക്കാന്‍ തുടങ്ങി. Imaginery Homelands” എന്ന അധ്യായമാണ് കിട്ടിയത്. അത് നിന്ന നില്‍പ്പില്‍ വായിക്കാന്‍ തുടങ്ങി. കോയമ്പത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലെ വീട്ടിലേക്കുള്ള ബസ് യാത്രയില്‍ നോവലിന്റെ പല ഭാഗങ്ങളും വായിച്ചു. നിരോധിതകൃതി/വിവാദകൃതി വായിക്കാനുള്ള അഭിനിവേശമാണ് പുസ്തകം തേടിയുള്ള യാത്രക്ക് എന്നെ പ്രേരിപ്പിച്ചത്. ആ പുസ്തകം ഒരാള്‍ വായിക്കാന്‍ കൊണ്ടു പോയി. പിന്നീടത് തിരിച്ചു വന്നില്ല. 1999-ല്‍ ജോലിയായി സൗദിഅറേബ്യയിലെ ജിദ്ദയിലെത്തി. 2003 മുതല്‍ ഇന്റര്‍നെറ്റില്‍ പുസ്തകങ്ങളുടെ പൈറേറ്റഡ് പി.ഡി.എഫുകളുടെ പ്രവാഹം തുടങ്ങിയ സമയത്ത് അതാ വീണ്ടും ‘പൈശാചിക വചനങ്ങള്‍’. ആദ്യ വായന 13 വര്‍ഷം പിന്നിട്ട ശേഷമാണ് വീണ്ടും ആ നോവല്‍ വായിക്കുന്നത്. നോവല്‍ പൂര്‍ണ്ണമായി വീണ്ടും വായിച്ചു. ആദ്യ വായനയില്‍ തോന്നിയ ചില വിയോജിപ്പുകള്‍ മാറ്റങ്ങളൊന്നുമില്ലാതെ എന്നില്‍ നില നിന്നിരുന്നു. ഇപ്പോഴും അതുണ്ടുതാനും.

പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

 

 

Comments are closed.