DCBOOKS
Malayalam News Literature Website

സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരം സലിം ഷെരീഫിന്

സി.വി. ശ്രീരാമൻ ട്രസ്‌റ്റ് ഏർപ്പെടുത്തിയിട്ടുള്ള ശ്രീരാമൻ സ്മൃ‌തി പുരസ്കാരത്തിന് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സലീം ഷെരീഫിൻ്റെ ‘പൂക്കാരൻ‘ എന്ന കഥാസമാഹാരം തെരഞ്ഞെടുത്തു.
40 വയസിൽ താഴെയുള്ള യുവ കഥാകൃത്തുക്കൾക്ക് നൽകുന്നതാണ് പുരസ്കാരം. 28, 000 രൂപയും പ്രശസ്‌തിപത്രവും ശില്പ‌വും അടങ്ങുന്നതാണ് പുരസ്കാരം. കെ.എം. മോഹൻദാസ്, കെ.വി. സുബ്രഹ്‌മണ്യൻ, മനോഹരൻ വി. പേരകം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക‌ാരകൃതി തെരഞ്ഞെടുത്തത്. 26 ന് വൈകിട്ട് അഞ്ചിന് കുന്നംകുളം നഗരസഭ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന സി.വി. ശ്രീ രാമൻ അനുസ്‌മരണ സമ്മേള നത്തിൽ ട്രസ്‌റ്റ് ചെയർമാൻ വി.കെ. ശ്രീരാമൻ അവാർഡ് സമർപ്പണം നടത്തും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Leave A Reply