‘സെന്റ് മാർക്സ് ചത്വരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ’; യാത്ര ചെയ്യാൻ കഴിയാത്ത ഒരു യാത്രികന്റെ വേദന, വായനാനുഭവം കേൾക്കാം
യാത്ര ചെയ്യാൻ കഴിയാത്ത ഒരു യാത്രികന്റെ വേദനയാണ് വി.മുസഫർ അഹമ്മദ് എഴുതിയ സെന്റ് മാർക്സ് ചത്വരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ. കോവിഡ് 19 ലോകത്തിനെ കീഴടക്കുന്നതിന് തൊട്ടുമുമ്പ് പ്രമുഖ യാത്രാസാഹിത്യകാരനായ മുസഫർ അഹമ്മദും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തിയ യൂറോപ്യൻ യാത്രയുടെയും കോവിഡ് കാലം സ്ഥലരാശികളെ എങ്ങനെ മാറ്റിത്തീർത്തു എന്നതിന്റെയും വിവരണമാണ് ഈ യാത്രാപുസ്തകം. യാത്രകൾതന്നെ വിലക്കപ്പെടുന്ന അവസ്ഥാവിശേഷത്തെയും എല്ലാം വെർച്വലാകുമ്പോൾ യാത്രകളും വെർച്വലാകുന്നതിന്റെ അനുഭവച്ചുരുങ്ങലിനെയും കുറിച്ചുള്ള ആശങ്കളും ഈ പുസ്തകം പങ്കുവയ്ക്കുന്നു.
റേഡിയോ ഏഷ്യയുടെ Be Positive റീഡിങ് റൂമിൽ സെന്റ് മാർക്സ് ചത്വരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ എന്ന പുസ്തകം ഫൈസൽ ബാവ പരിചയപ്പെടുത്തുന്നത് കേൾക്കാം.
വി.മുസഫർ അഹമ്മദിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
പുസ്തകം ഇ-ബുക്കായി വായിക്കാൻ ക്ലിക്ക് ചെയ്യൂ
Comments are closed.