സുഗതകുമാരിയുടെ പ്രകൃതിക്കവിതകള്‍ പ്രകാശിതമായി
പ്രശസ്ത കവിയും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരി എഴുതിയ പ്രകൃതി മുഖ്യ പ്രമേയമായി വരുന്ന കവിതകള്‍ സഹ്യഹൃദയം എന്ന പേരില്‍ പ്രത്യേകപുസ്തകമായി പ്രകാശിപ്പിച്ചു. പുസ്തകത്തില്‍ പ്രശസ്തരായ പ്രകൃതി ഛായാഗ്രാഹകരുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു. മരത്തിനു സ്തുതി, കുറിഞ്ഞിപ്പൂക്കള്‍, സൈലന്റ് വാലി കാടും കടലും, തുലാവര്‍ഷപ്പച്ച, പശ്ചിമഘട്ടം, മഴയത്ത് ചെറിയ കുട്ടി, ഒരു പാട്ടു പിന്നെയും, കാക്കപ്പൂവ്, നിര്‍ഭയ, ചൂട്, കാട് തുടങ്ങീ 41 കവിതകള്‍ ആണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്.
പി.കെ.ഉത്തമന്‍ ,ഇ കുഞ്ഞികൃഷ്ണന്‍, എന്‍ പി ജയന്‍, അഭിഷേക് ജയിന്‍, ടി എന്‍ .എ പെരുമാള്‍, ബാലന്‍ മാധവന്‍, മധുരാജ് തുടങ്ങീ 20 ഛായാഗ്രാഹകരുടെ 10 ചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്. കോഫീ ടേബിള്‍ വലുപ്പത്തില്‍ ബഹുവര്‍ണ്ണ അച്ചടിയോടെ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രസാധകര്‍ ഡി സി ബുക്‌സ് ആണ്.
പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് 2018 ഏപ്രില്‍ 16 വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തെ പ്രൊഫ.വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വസതിയില്‍ വച്ച് അദ്ദേഹം പ്രൊഫ.വി.മധുസൂദനന്‍ നായര്‍ക്ക് നല്കിക്കൊണ്ട് നടന്നു.തുടര്‍ന്ന് വിജെടി ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡോ.രാജന്‍ ഗുരുക്കള്‍ അദ്ധ്യക്ഷനായി.
പരിസ്ഥിതിയെയും പ്രകൃതിയെയും സംബന്ധിച്ച അടിസ്ഥാന ജ്ഞാനം ഇല്ലാത്ത ഒരു തലമുറയെയാണ് നമ്മുടെ വിദ്യാഭ്യാസ രീതിയിലൂടെ സൃഷ്ടിച്ചു വിടുന്നതെന്നും അതിനാല്‍ത്തന്നെ തന്നില്‍ നിന്ന് അന്യമായ എന്തോ ആണ് അവയെന്നു കരുതുന്ന ഒരു പൗരസമൂഹമാണ് ഇപ്പോഴുള്ളതെന്നും ഡോ.രാജന്‍ ഗുരുക്കള്‍ പറഞ്ഞു.
ചടങ്ങില്‍ സുഗതകുമാരി, പ്രൊഫ.വി.മധുസൂദനന്‍ നായര്‍, പി.കെ ഉത്തമന്‍ ,ബാലന്‍ മാധവന്‍, പ്രൊഫ.ഇ.കുഞ്ഞികൃഷ്ണന്‍, ആത്മാരാമന്‍ എന്നിവര്‍ സംസാരിച്ചു. ബിജു ബാലകൃഷ്ണന്‍ കെ.വി സെലിന്‍, സുമേഷ് കൃഷ്ണന്‍, ഗായത്രി സചീന്ദ്രന്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു.. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രകൃതി ദൃശ്യങ്ങളുടെ സ്ലൈഡ് ഷോയും നടന്നു.
Comments are closed.