DCBOOKS
Malayalam News Literature Website

അക്രമങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ മൗനം ഭയപ്പെടുത്തുന്നു: സച്ചിദാനന്ദന്‍

അക്രമങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ മൗനം ഭയപ്പെടുത്തുന്നുവെന്നും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സച്ചിദാനന്ദന്‍. സംസ്‌കാരം, ജാതി, മതം എന്നിവയുടെ പേരില്‍ ജനങ്ങള്‍ അക്രമത്തിന് ഇരയാകുന്നു. നാട്ടില്‍ വിദ്വേഷം പരത്തുന്നത് ഹിന്ദുത്വവാദമാണെന്നും അദ്ദേഹം പറഞ്ഞു.

കഠ്‌വ പെണ്‍കുട്ടിയുടെ ഓര്‍മക്കായി എഴുതിയ ബാബയ്ക്ക് ഒരു കത്ത് എന്ന കവിത എഴുതാനുള്ള പശ്ചാത്തലം വെളിപ്പെടുത്തുകയായിരുന്നു കവി. മതത്തിന്റെയും ജാതിയുടെയും പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ ഇന്ത്യയില്‍ ഉള്ള എല്ലാ മനുഷ്യരും അസ്വസ്ഥരാണ്.

വലിയ അക്രമങ്ങള്‍ നടത്താന്‍ രാജ്യം ഭരിക്കുന്നവര്‍ മൗനാനുവാദം നല്‍കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതാണ് അവസ്ഥ. ജമ്മുകശ്മീരിലെ സംഭവത്തില്‍ വ്യക്തമായ മതമുണ്ട്. മത സങ്കല്‍പമാണ് അക്രമത്തിന് പിന്നിലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

Comments are closed.