ബാബറി മസ്ജിദ് ദിനം; ശബരിമലയില്‍ കനത്ത സുരക്ഷ
ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ശബരിമലയില്‍ കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. ഡിസംബര്‍ ഏഴുവരെ ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
പോലീസിന്റെ തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പടെ കൂടുതല്‍ കമാന്‍ഡോകളെ ശബരിമല സന്നിധാനത്തത്തേക്കും പമ്പയിലേക്കും നിയോഗിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസുകാരും സന്നിധാനത്ത് എത്തുന്നുണ്ട്. പാര്‍ക്കിങ് ഗ്രൗണ്ടുകളിലും സുരക്ഷശക്തമാക്കും. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്തവരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. കരസേനയുടെയും വായുസേനയുടെയും ഹെലികോപ്റ്റര്‍ സംവിധാനം ഉപയോഗിച്ച് വനമേഖലകളിലും നിരിക്ഷണം നടത്തും. ഈ സാഹചര്യത്തില്‍ അയ്യപ്പന്‍മാര്‍ സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
സന്നിധാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചെങ്കിലും ഭക്തരെ കയറ്റി വിടുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. മഴ മാറിയതോടെ ശബരിമലയില്‍ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്.
Comments are closed.