DCBOOKS
Malayalam News Literature Website

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി, ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രം എന്നാക്കി. കഴിഞ്ഞ ബോര്‍ഡ് തീരുമാനിച്ചിരുന്ന അയ്യപ്പ ക്ഷേത്രം എന്ന പേരാണ് മാറ്റിയത്. കഴിഞ്ഞ ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാനാകുന്നല്ലെന്ന് വിലയിരുത്തല്‍ അവധാനത ഇല്ലാത്ത തീരുമാനമായിരുന്നു കഴിഞ്ഞ ബോര്‍ഡിന്റേതെന്നും വിമര്‍ശനം. കഴിഞ്ഞദിവസം ചേര്‍ന്ന ബോര്‍ഡുയോഗത്തിലാണ് തീരുമാനമായത്.

ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. ശബരിമല ശ്രിധര്‍മ്മശാസ്താക്ഷേത്രം എന്നപേര് പ്രയാര്‍ ഗോപാകൃഷ്ണന്‍ ചെയര്‍മാനായിരുന്ന കഴിഞ്ഞ ബോര്‍ഡ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന് മാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Comments are closed.