DCBOOKS
Malayalam News Literature Website

നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്

MEESA By : S HAREESH
MEESA
By : S HAREESH

എഴുത്തുകാരന്‍ നന്തനാരുടെ സ്മരണക്കായി അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്.  ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മീശ’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ഡോ. എന്‍.പി. വിജയകൃഷ്ണന്‍, ഡോ. പി. ഗീത, പി.എസ്. വിജയകുമാര്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്. അങ്ങാടിപ്പുറം സര്‍വിസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുകയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുരസ്‌കാരം സമ്മാനിക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് വാരികയില്‍നിന്ന് പിന്‍വലിക്കപ്പെട്ട നോവല്‍ പിന്നീട് ഡി സി ബുക്‌സാണ് 2018-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.  എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച മീശ നോവല്‍ മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍  നാഴികക്കല്ലായി മാറുകയായിരുന്നു.

എസ് ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

എസ് ഹരീഷിന്റെ  Moustache  എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.