ആളുകളെ ഒന്നിപ്പിക്കുന്ന സാര്‍വത്രിക ഭാഷയാണ് ഭക്ഷണം: ഷെഫ് സുരേഷ് പിള്ള
പാചകവിദഗ്ധന്‍ ഷെഫ് സുരേഷ് പിള്ളയും ഫുഡ് ഹണ്ടര്‍ സാബുവും കെ എല്‍ എഫ് വേദിയില്‍ ഒരു ഭക്ഷ്യവിപ്ലവത്തിന് പ്രചോദനം നല്‍കി. ഗ്യാസ്‌ട്രോണമിയുടെ മണ്ഡലത്തില്‍ മതം, ജാതി, സാമ്പത്തികസ്ഥിതി, അല്ലെങ്കില്‍ സാമൂഹികസ്ഥാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിലവിലില്ലെന്ന് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. കെഎല്‍എഫ് വേദിയില്‍ ‘രുചി തേടിയുള്ള യാത്രകള്‍’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയവിശ്വാസത്തിന് വിരുദ്ധമായി, പ്രത്യേക കഴിവുകളില്ലാതെ ആര്‍ക്കും ഫുഡ് ബ്ലോഗിംഗിന്റെ ലോകത്തേക്ക് എങ്ങനെ കടക്കാമെന്ന് സെഷന്‍ ചര്‍ച്ചചെയ്തു.
ഒരാളുടെ പാചക അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന് വൈദഗ്ധ്യം ആവശ്യമില്ല, മറിച്ച് പര്യവേക്ഷണത്തോടുള്ള യഥാര്‍ത്ഥ അഭിനിവേശമാണ് വേണ്ടതെന്ന് ഫുഡ് ഹണ്ടര്‍ സാബു പറഞ്ഞു. ഓരോ യാത്രയും എങ്ങനെ ജീവിതത്തിന്റെ താളച്ചേര്‍ച്ചയ്ക്ക് മാറ്റു കൂട്ടുന്നെന്നും ഓരോ രുചിയാത്രയും ഓരോ പ്രാദേശിക സാംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലും ഓര്‍മ്മകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed.