ചുട്ട തേങ്ങ ചമ്മന്തിയും കൂട്ടി ചൂട് ചോറ് കഴിച്ചിട്ടുണ്ടോ ?
പഴമയുടെ രുചികൾ വീണ്ടെടുക്കാനുള്ള ഒരു ചെറിയ ശ്രമമാണ് പത്രപ്രവര്‍ത്തകയും , എഴുത്തുകാരിയുമായ സപ്‌ന അനു ബി. ജോര്‍ജ് തന്റെ രുചികളുടെ സ്വപ്നക്കൂട്ട് എന്ന പുസ്തകത്തിലൂടെ നടത്തുന്നത്. ഇന്നത്തെയും നാളത്തേയും തലമുറയ്ക്കു വേണ്ടി എഴുതപെട്ട പുസ്തകം ഡി സി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കും.
ചുട്ട തേങ്ങ ചമ്മന്തിയും കൂട്ടി ചൂട് ചോറ് കഴിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ …..
ചുട്ട തേങ്ങ ചമ്മന്തി
ചേരുവകള്‍
1. ചുട്ട തേങ്ങ – 1 കപ്പ്
2. വറ്റല്‍മുളക് – 4 എണ്ണം
3. ഇഞ്ചി – 1/2 ഇഞ്ച് കഷണം
4. കൊച്ചുള്ളി – 4 എണ്ണം
5. ഉപ്പ് – പാകത്തിന്
6. കറിവേപ്പില – 1 കതിര്‍പ്പ്
പാകംചെയ്യുന്ന വിധം
തേങ്ങ കഷണങ്ങള്‍ ഫോര്‍ക്കില്‍ കുത്തി തീയില്‍ നേരിട്ട് ചുട്ടെടുക്കുക. അല്ലെങ്കില്‍ ഒരു നോണ്‍സ്റ്റിക്ക് പാനില്‍, എണ്ണയില്ലാതെ ചുട്ടെടുക്കുക. ആദ്യം മിക്‌സിയില്‍ തേങ്ങ അരയ്ക്കുക, പുറകെ മുളകും ഇഞ്ചിയും കൊച്ചുള്ളിയും ഉപ്പും ചേര്‍ത്ത് വീണ്ടും അരയ്ക്കുക. ആവശ്യമെങ്കില്‍ അല്പം പുളിയും ചേര്‍ക്കാം.
Comments are closed.