കോവിഡ് കാലത്ത് വ്യത്യസ്തമായൊരു പുസ്തക പ്രകാശനവുമായി സി എസ് ചന്ദ്രിക
കോവിഡ് കാലത്ത് വ്യത്യസ്തമായൊരു പുസ്തക പ്രകാശനവുമായി സി എസ് ചന്ദ്രിക. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘റോസ’ എന്ന കഥാസമാഹാരം വീട്ടിലെ കുട്ടികള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തതിന്റെ ചിത്രങ്ങളാണ് എഴുത്തുകാരി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
”പ്രിയരേ, കോവിഡ് മാറുന്ന ലക്ഷണമൊന്നും കാണാത്തതു കൊണ്ട് എന്റെ പുതിയ കഥാസമാഹാരം ‘റോസ’ വീട്ടിലെ റോസപ്പൂ കുട്ടികള്‍ ഏറ്റെടുത്ത് പ്രകാശിപ്പിച്ചിരിക്കുന്നു. എന്തൊരാനന്ദം!
സ്ത്രീയുടെ സാമൂഹ്യജീവിതത്തിന്റെ വ്യതിരിക്തത അടയാളപ്പെടുത്തുന്ന കഥകളാണ് ‘റോസ’ എന്ന കഥാസമാഹാരത്തിലുള്ളത്. പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് കുതറി മാറുകയും അതിനെ വെല്ലുവിളിക്കുകയും, ചെയ്യുന്ന രചനകള്‍. ക്ലിനിക്കലി എക്‌സ്പയേഡ്, റോസ, നരകമേ നന്ദി, കള്ളി, ഇന്ത്യ എന്റെ രാജ്യമാണ്, ചങ്ക്, അണ്ഡവാഹിനി, ഉരുക്കം, ഗാഡ്ഗില്‍ തുടങ്ങി ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്‍പത് കഥകള്‍.
Comments are closed.