റൊമില ഥാപ്പറും ഗീത ഹരിഹരനും ഒരേ വേദിയില്‍..
പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍, ‘ദി തൗസന്റ് ഫേസസ് ഓഫ് നൈറ്റ് എന്ന നോവലിലൂടെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരി ഗീത ഹരിഹരന്‍ എന്നിവര്‍ KLF വേദിയില്‍ സംവദിക്കുന്നു. ഫെബ്രുവരി 8ന് വൈകിട്ട് 7 മുതല്‍ 8 വരെയുള്ള ഒരുമണിക്കൂര്‍ സമയമാണ് പ്രശസ്തരായ രണ്ട് സ്ത്രീരത്‌നങ്ങള്‍ ഒന്നിച്ചുകൂടുന്നത്. ‘LEARNING FROM THE PAST , LEARNING FOR THE FUTURE’എന്ന വിഷയത്തിലാവും ഇവര്‍ പരസ്പരം സംവദിക്കുക.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ 2018 ഫെബ്രുവരി 8,9,10,11 ദിവസങ്ങളിലാണ് കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍(KLF) നടക്കുക. കഴിഞ്ഞ വര്‍ഷത്തെപ്പോലെതന്നെ ഇത്തവണയും പ്രമുഖരും പ്രശസ്തരുമായ 450 ഓളം എഴുത്തുകാരാണ് സാഹിത്യമാമാങ്കത്തില്‍ പങ്കെടുക്കുന്നത്. സാഹിത്യ സാഹിത്യേതര ചര്‍ച്ചകള്‍, സംവാദം, മുഖാമുഖം, പുസ്തകപ്രകാശനം, ചിത്രപ്രദര്‍ശനം, പാചകോത്സവം, ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി വിവിധ പരിപാടികളാണ് നാലുദിനരാത്രങ്ങളായി സാഹിത്യോത്സവത്തില്‍ നടക്കുക. അയര്‍ലണ്ട് ആണ് അതിഥിരാജ്യം.
Comments are closed.