നഷ്ടപരിഹാരം സ്വീകരിക്കാന്‍ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല തീരുമാനിച്ചു
ജെഎന്‍യു ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാല നല്‍കിയ നഷ്ടപരിഹാരം സ്വീകരിക്കാന്‍ മാതാവ് രാധിക വെമുല തീരുമാനിച്ചു. നഷ്ടപരിഹാര തുകയായ എട്ടു ലക്ഷം രൂപ സ്വീകരിക്കാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചത്. അഭിഭാഷകരുടെ ഉപദേശത്തെ തുടര്‍ന്നാണ് നഷ്ടപരിഹാരം സ്വീകരിക്കുന്നതെന്ന് രാധിക വെമുല മാധ്യമങ്ങളോട് പറഞ്ഞു.
ദലിത് വിരുദ്ധ സമീപനത്തിനെതിരെ പ്രതികരിച്ചതാണ് രോഹിത് വെമുലക്ക് നേരെ ഹൈദരാബാദ് സര്‍വകലാശാലാ അധികൃതര്‍ തിരിയാന്‍ കാരണം. 2016 ജനുവരി 17നാണ് സര്‍വകലാശാലയുടെ ഹോസ്റ്റല്‍ മുറിയില്‍ രോഹിതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ക്യാമ്പസുകളില്‍ പ്രതിഷേധം ശക്തമായിരുന്നു. ക്യാമ്പസുകളിലെ ദലിത് പീഡനവും അന്ന് ചര്‍ച്ചയായി. വിഷയം വിവാദമായതോടെ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവു എന്നിവര്‍ക്കെതിരെ പട്ടിക ജാതിക്കാര്‍ക്ക് എതിരായ അതിക്രമം തടയാനുള്ള നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു
Comments are closed.