DCBOOKS
Malayalam News Literature Website

ഹൃദയം എന്ന പണിശാല: ആര്‍.കെ. ബിജുരാജ്

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഇക്കഴിഞ്ഞ ജൂലൈ 17 ന് വിടവാങ്ങിയ ഹൃദയശസ്ത്രക്രിയാ വിദഗ്ധനും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപകനും മണിപ്പാല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എം.എസ്. വല്യത്താനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും അനുസ്മരിക്കുകയാണ്, വല്യത്താനുമായി 2010 ല്‍ പച്ചക്കുതിരക്കു വേണ്ടി അഭിമുഖം നടത്തിയ ലേഖകന്‍.

കേരളത്തിന്റെ മെഡിക്കൽ ചരിത്രത്തിൽ നിരവധി താളുകൾ വേണ്ട ഒരു അധ്യായമാണ്​ ഡോ. എം. എസ്​. വല്യത്താൻ. ഹൃദയംകൊണ്ട്​ മാത്രം എഴുതാനും വായിക്കാനും കഴിയുന്ന ഒരു ഏട്​. രാജ്യത്തിന്റെയും ആതുരസേവനത്തിന്റെയും വൈദ്യശാസ്​ത്രത്തി​ന്റെയും ചരിത്രത്തിൽ കൊട്ടി​ഘോഷങ്ങളില്ലാതെ വലിയ സംഭാവനകൾ നൽകി തന്റെ  90-ാം വയസ്സിൽ, ജൂലൈ 17-ന്​ എം.എസ്​. വല്യത്താൻ നിശ്ശബ്​ദം വിടവാങ്ങി.

ഒ​രു ഡോ​ക്ട​ര്‍ക്ക് ന​ന്നാ​യി ചി​കി​ത്സി​ക്കാ​നാ​വും. എ​ന്നാ​ല്‍ ജ​ന​കീ​യ​മാ​യ ഒ​രു മെ​ഡി​ക്ക​ല്‍ സം​രം​ഭം ത​നി​ച്ച്, ഒന്നു​മി​ല്ലാ​യ്മ​യി​ല്‍നി​ന്നു തുടങ്ങി വി​ജ​യി​പ്പി​ക്കു​ക എ​ളു​പ്പ​മല്ല. മാ​നേ​ജ്‌​മെ​ന്റ് പാ​ട​വ​വും അ​സാ​മാ​ന്യ Pachakuthira Digital Editionഇച്ഛാശക്തിയും അ​തി​നാ​വ​ശ്യ​മാ​ണ്. ഒ​പ്പം സാ​മൂ​ഹ്യ​പ്രതിബന്ധ​തയു​ള്ള മ​ന​സ്സും. അ​ത്ത​ര​ത്തി​ല്‍ നോക്കിയാല്‍ ഡോ. ​എം.​എ​സ്. വ​ല്യ​ത്താ​ന്‍ എ​ന്ന ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ന്റെ ജീവിതവും പ്ര​വർത്ത​ന​വഴി​ക​ളും വ​ല്ലാ​തെ അ​ത്ഭു​ത​പ്പെ​ടു​ത്തും; മോ​ഹി​പ്പി​ക്കും. സാധാരണക്കാ​ര്‍ക്ക് പ്രാ​പ്യ​മാ​യ വി​ധ​ത്തി​ല്‍ മലയാളിയുടെ ചി​കി​ത്സാ ധാ​ര​ണ​കളെ മാ​റ്റി​മ​റി​ക്കാ​ന്‍ മാര്‍ത്താ​ണ്ഡ​വ​ര്‍മ്മ ശ​ങ്ക​ര​ന്‍ വ​ല്യ​ത്താ​ന്‍ എ​ന്ന ഡോ. ​എം.​എ​സ്. വ​ല്യ​ത്താ​ന് കഴിഞ്ഞു.Text അതിന്റെ ജീവസ്സുറ്റ തെളിവാണ്​ തിരുവനന്തപുരത്തെ ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​.

2010-ൽ കോട്ടയത്തുവച്ചാണ്​ ഡോ. എം.എസ്​ വല്യത്താനെ ആദ്യമായി കാണുന്നത്​. മണിപ്പാലി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഡോ. ​വല്യത്താന്‍, അന്ന്​ ഡി.​സി. ബു​ക്‌​സി​ന്റെ പുസ്തകപ്രകാശനച്ചട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നും എം.​ജി. സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​ഭാ​ഷ​ണം നടത്തുന്നതിനുമായിട്ടാണ്​ കോ​ട്ട​യ​ത്ത് എ​ത്തി​യത്​. ‘പച്ചക്കുതിര’യ്ക്കുവേണ്ടി സംസാരിക്കുമ്പോൾ അദ്ദേഹം ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന്റെ കഥ പറഞ്ഞു. തന്നെപ്പറ്റി സംസാരിക്കാൻ വിമുഖനായ അദ്ദേഹത്തെ പതിയെ ആ കഥയിലേക്ക്​ നയിക്കുകയായിരുന്നു.

‘‘കേരളത്തിൽനിന്ന് സർക്കാരിന്റെ ക്ഷണം വരുമ്പോൾ മദ്രാസിലാണ് ഞാൻ പ്രവർത്തിച്ചിരുന്നത്. എം.ബി.ബി.എസ്​. പഠനം പൂർത്തിയാക്കിയ ഉടനെ, 1956-ൽ, ഞാൻ കേരളം വിട്ടിരുന്നു. പിന്നെ അമേരിക്കയിലും ഇംഗ്ലണ്ടിലും ഹൃദയചികിത്സയിൽ (കാർഡിയോളജി) ഉപരിപഠനം നടത്തി. അവിടെ ഡോക്ടറായി പ്രവർത്തിച്ചു. തിരികെ ഇന്ത്യയിലെത്തി ഒരു വർഷം ഡൽഹിയിൽ പ്രവർത്തിച്ചു. തുടർന്നാണ് മദ്രാസിലെത്തിയത്. അവിടെ ഐ.ഐ.ടി.യിൽ പ്രൊഫസറായി. ഒപ്പം മദ്രാസ്​ റെയിൽവേ ആശുപത്രിയിൽ ഓണററിയായും. അതായത് റെയിൽവേ ആശുപത്രിയിൽ ഒരാഴ്ചയിൽ മൂന്നു ദിവസം വീതം ചികിത്സിക്കും. എന്നാൽ ശമ്പളവും മറ്റും ലഭിക്കുന്നത് മാതൃസ്​ഥാപനമായ ഐ.ഐ.ടിയിൽനിന്നാണ്. മദ്രാസിൽ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിയുമ്പോഴാണ് കേരള സർക്കാർ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പുതിയ വൈദ്യശാസ്​ത്ര ഗവേഷണ സ്ഥാപനം കെട്ടിപ്പടുക്കാൻ വേണ്ടി ഞങ്ങളെ സമീപിക്കുന്നത്. ഞങ്ങളെ എന്നു പറഞ്ഞാൽ എന്റെ സീനിയറായ ഡോ. ടി. ജെ.ചെറിയാനെയും എന്നെയും. 1972-ൽ രാജകൊട്ടാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ 2.5 ഏക്കറിൽ ഒരു കെട്ടിടം പണിതു. രാജാവിന്റെ ഷഷ്​ടിപൂർത്തിയുമായി ബന്ധപ്പെട്ടായിരുന്നു അത്. 1974–ൽ അവർ അത് സർക്കാരിന് ആശുപത്രി നിർമിക്കാൻ ദാനം നൽകി.

പൂര്‍ണ്ണരൂപം 2024 ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ്  ലക്കം ലഭ്യമാണ്‌

ഡോ. എം.എസ്. വല്യത്താന്റെ  പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആർ കെ ബിജുരാജിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

Comments are closed.