DCBOOKS
Malayalam News Literature Website

ചിത്രകലയിലെ പുതിയ പരീക്ഷണങ്ങളുമായി റിയാസ് കോമു

ചിത്രകലയുടെ പരമ്പരാഗതമായ സൗന്ദര്യശാസ്ത്ര സങ്കല്പങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയവും സാമൂഹികവുമായ ചിന്തകളെ കൂടി വരയില്‍ ഉള്‍ച്ചേര്‍ത്ത കലാകാരനാണ് റിയാസ് കോമു. കൊച്ചി-മുസിരിസ് ബിനാലെയുടെ സ്ഥാപകാംഗവും മുന്‍ ക്യുറേറ്ററുമായിരുന്നു അദ്ദേഹം. മുംബൈയിലെ വളരെ പ്രശസ്തമായ ജെ.ജെ.സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ബി.എയും എം.എയും കരസ്ഥമാക്കിയ റിയാസ് കോമു കേരളത്തിന്റെ മണ്ണില്‍ ബിനാലെയെന്ന ചിത്രകലയുടെ ഉത്സവമാണ് സൃഷ്ടിച്ചത്.

ഐ ആം പ്ലൂറല്‍ എന്ന തലക്കെട്ടില്‍ റിയാസ് കോമു തയ്യാറാക്കിയിരിക്കുന്ന നോട്ടുബുക്കുകള്‍ നാലാമത് നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുകള്‍ക്കായി ഇത്തവണ വിതരണം ചെയ്യുന്നുണ്ട്.. ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ സമകാലിക അവസ്ഥയോടുള്ള ചില ചോദ്യങ്ങളും ഒപ്പം ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യവും ശക്തിയും വെളിവാക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ചിത്രീകരണങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.