DCBOOKS
Malayalam News Literature Website

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. കിങ് സഊദ് യൂണിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച മേള  ഒക്ടോബർ അഞ്ച് വരെ നീണ്ടുനിൽക്കും. സംസ്കാരം, സാഹിത്യം, ചിന്ത എന്നീ മേഖലകളിൽ നിന്നായി പ്രമുഖർ പങ്കെടുക്കും.  ‘റിയാദ് വായിക്കുന്നു’ എന്നതാണ് ഈ പതിപ്പിന്റെ തീം.32-ലധികം രാജ്യങ്ങളിൽനിന്നുള്ള 2000-ലധികം പ്രസാധകസ്ഥാപനങ്ങളും ഏജൻസികളും ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. 800 പവലിയനുകളുണ്ട്.

നിരവധി സെമിനാറുകൾ, ഡയലോഗ് സെഷനുകൾ, പ്രഭാഷണങ്ങൾ, കവിതാസായാഹ്നങ്ങൾ, കലാ-നാടക പ്രകടനങ്ങൾ, വിവിധ മേഖലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ശിൽപശാലകൾ എന്നിങ്ങനെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ 200 ഇവന്റുകൾ ഇതിലുൾപ്പെടുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള 10 ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയാണ്  പൊതുജനങ്ങൾക്കുള്ള പ്രവേശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 12 വരെയാണ്.

Leave A Reply