റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022; ശ്രദ്ധേയ സാന്നിദ്ധ്യമാകാന്‍ ഡി സി ബുക്‌സും
റിയാദിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022 സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കും. റിയാദ് ഫ്രണ്ട് മാളില്‍ ഒക്ടോബര്‍ 8 വരെയാണ് പുസ്തകമേള നടക്കുന്നത്. വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശേഖരവുമായി പുസ്തകമേളയില്‍ ഈ വര്‍ഷവും ഡി സി ബുക്സ് പങ്കെടുക്കുന്നു. പ്രിയ എഴുത്തുകാരുടെ ഇഷ്ട പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒരുക്കിയിരിക്കുന്നു.
ഡി സി ബുക്സ് ‘മലയാള അക്ഷരമാല’, ‘മാംഗോ ബുക്സ് ഓഫ് ആല്‍ഫബെറ്റ്സ്’, ജയ് എന്‍.കെ യുടെ ‘റോയല്‍ മാസെക്കര്‍ എന്നീ പുസ്തകങ്ങൾ പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്യും. കൂടാതെ ലക്കി ഡ്രോ മത്സരങ്ങള്‍, കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങള്‍ എന്നിവ പുസ്തകമേളയോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. 48-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡി സി ബുക്‌സ് സ്റ്റാളില്‍ ലഭ്യമാകും. എല്ലാ പുസ്തകങ്ങളും 20% വിലക്കിഴിവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
2022 ഒക്ടോബര്‍ 8ന് പുസ്തകമേള അവസാനിക്കും.
Comments are closed.