DCBOOKS
Malayalam News Literature Website

ശരീരകേരളത്തിലെ നദികള്‍, ഡോ. വി. നാരായണന്‍ ഭട്ടതിരി

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ശരീരകേരളത്തിലെ ഏതു ജലവാഹിനിയാണു പേരാര്‍/ഭാരതപ്പുഴ/നിള എന്നീ പേരുകള്‍ക്കു നിദാനമെന്ന പഠനമാണീ ലേഖനം. ഇതിഹാസങ്ങള്‍ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളാണെന്നു കരുതുന്നവരെ ഐതിഹാസികരെന്നും അവ ശാസ്ത്രസത്യങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നെന്നു കരുതുന്നവരെ നൈരുക്തരെന്നും വിശേഷിപ്പിച്ച, നിരുക്തത്തിന്റെ പ്രഥമ ആചാര്യനായ യാസ്‌കാചാര്യന്റെ പാതയില്‍, അര്‍ത്ഥവിജ്ഞാനീയ നിരുക്തശാസ്ത്രപരമായി ശരീരശാസ്ത്രവുമായി ബന്ധിപ്പിച്ചു പദങ്ങളെ വിശകലനം ചെയ്യുകയെന്നതാണു പഠനരീതി.

മനുഷ്യശരീരത്തിലെ ‘ഉൾപ്രപഞ്ചം’ ബാഹ്യപ്രപഞ്ചത്തിനു സമാനമാണെന്നാണു ഭാരതീയതത്ത്വം. എന്നാൽ, മലയാളിയുടെ പഴമക്കാർ ഇതിനേക്കാൾ കൂടിയ ഒരു തലത്തിലേക്കുയർന്നു: മനുഷ്യശരീരത്തെ ഒരു ഭൂമിയെന്നു കാണുകയും ഇതിലെ പല ഭാഗങ്ങൾക്കും പ്രതിഭാസങ്ങൾക്കും സമാനമായവ കേരളഭൂവിലും കണ്ടെത്തുകയും ചെയ്ത അവർ ശരീരത്തിലുള്ളവയ്ക്കു നൽകിയ പേരുകൾതന്നെ കേരളഭൂവിലുള്ളവയ്ക്കും നൽകി; ഇതാണു മനുഷ്യദേഹബദ്ധ സംജ്ഞാരീതി (Anthropomorphic terminology). ഇപ്രകാരമുള്ള ശരീരത്തെ ഒരു കേരളമായി, അതായതു ശരീരകേരളമായി, കാണുന്നതിൽ തെറ്റില്ല. പെരിയാർ, പമ്പ, പേരാർ എന്നിവയാണു കേരളത്തിലെ പ്രധാന ജലവാഹിനികൾ. ഇവയിൽ പെരിയാർ, പമ്പ എന്നിവയുടെയും Pachakuthira Digital Editionഅനുബന്ധ പ്രദേശങ്ങളുടെയും പേരുകൾക്കു നിദാനമായ ശരീരത്തിലെ ജലവാഹിനികളെക്കുറിച്ചു നേരത്തേ പ്രതിപാദിച്ചിരുന്നു (പെരിയാർ: ആറും പുഴയും ആലുവായും. വിജ്ഞാനകൈരളി 1 നവംബർ 2017 പേജ് 64-70; പമ്പ: ശരീരകേരളത്തിലെ പമ്പാനദിയും മണികണ്ഠനും കലാകൗമുദി 2022ആഗസ്റ്റ് 14 പേജ് 14-20.). ശരീരകേരളത്തിലെ ഏതു ജലവാഹിനിയാണു പേരാർ/ഭാരതപ്പുഴ/നിള എന്നീ പേരുകൾക്കു നിദാനമെന്ന പഠനമാണീ ലേഖനം. ഇതിഹാസങ്ങൾ ചരിത്രപരമായ യാഥാർത്ഥ്യങ്ങളാണെന്നു കരുതുന്നവരെ ഐതിഹാസികരെന്നും അവ ശാസ്ത്രസത്യങ്ങളെ കഥാരൂപത്തിൽ അവതരിപ്പിക്കുന്നെന്നു കരുതുന്നവരെ നൈരുക്തരെന്നും വിശേഷിപ്പിച്ച, നിരുക്തത്തിന്റെ പ്രഥമ ആചാര്യനായ യാസ്കാചാര്യന്റെ പാതയിൽ, അർത്ഥവിജ്ഞാനീയ നിരുക്തശാസ്ത്രപരമായി (Semantic etymology) ശരീരശാസ്ത്രവുമായി ബന്ധിപ്പിച്ചു പദങ്ങളെ വിശകലനം ചെയ്യുകയെന്നതാണു പഠനരീതി.

ആലത്തൂർ വൈദ്യമണിപ്രവാളത്തിൽ അതിസാരത്തിനുള്ള ഒരു മരുന്നുകൂട്ടു “പേരാറ്റിൽ കൊണ്ടവെള്ളം ഭയദമനുപമന്താങ്ങുമെന്റങ്ങൾ ചെതഃ”എന്നു പറയുന്നു. മഴക്കാലങ്ങളിൽ കുത്തിയൊലിക്കുന്ന പേരാറ്റിലെ ഭീതിദമായ ഒഴുക്കിനെപ്പോലും താങ്ങിനിർത്തുമെന്ന് ആലങ്കാരികമായി പറയുന്നു എന്നാണു സാധാരണ വ്യാഖ്യാനം. അതല്ല, ശരീരത്തിലൊരു പേരാറുണ്ടെന്നും അതിലെ പ്രവാഹത്തെ തടയും എന്നുമാണു പറയുന്നതെങ്കിലോ? അതിസാരം കുടലിനെ ബാധിക്കുന്ന അസുഖമായതിനാലും, ധാരാളം ദ്രാവകങ്ങൾ അതിലൂടെ ഒഴുകുന്നതിനാലും (ഉറക്കത്തിൽപ്പോലും നാം ഒരു ലിറ്ററോളം ഉമിനീർ ഇറക്കുന്നു) ആമാശയകുടൽശൃംഖലയെ (Gastrointestinal tract) ശരീരത്തിലെ ഒരു ജലവാഹിനിയായി കാണാം. ശരീരത്തിന്റെ ഒരറ്റം മുതൽ മറ്റേതുവരെ 30 അടിയോളം നീളത്തിൽ നീണ്ടുകിടക്കുന്ന, ദൈർഘ്യത്തിൽ രക്തചംക്രമണവ്യവസ്ഥയ്ക്കു ശേഷം രണ്ടാം സ്ഥാനത്തുള്ള ഈ ജലവാഹിനിക്കു ശരീരകേരളത്തിലെ പേരാർ/ഭാരതപ്പുഴ ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്നു പറയാം. ഇതു വിശദമായി പരിശോധിക്കാം.

പൂര്‍ണ്ണരൂപം 2024 ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ്  ലക്കം ലഭ്യമാണ്‌

 

Comments are closed.