‘ഋതുഭേദം’ഹിലാരി മാന്റെലിന്റെ പ്രശസ്തമായ നോവല്‍
രണ്ടുതവണ മാന്‍ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യവനിതയും ബ്രിട്ടീഷ് എഴുത്തുകാരിയുമായ ഹിലരി മാന്റെലിന്റെ പ്രശസ്തമായ നോവലാണ് ‘എ ചെഞ്ച് ഓഫ് ക്ലൈമറ്റ്'( A Change of Climate). 1980- കളിലെ യൂറോപ്പിലെയും ആഫ്രിക്കയിലെയും സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട് എഴുതിയ നോവലാണ് ‘എ ചെഞ്ച് ഓഫ് ക്ലൈമറ്റ്’. ഇംഗ്ലിഷ് കൗണ്ടിയായ നോര്‍ഫോക്കില്‍ സാമൂഹിക സേവനവുമായി കഴിയുമ്പോഴും ആഫ്രിക്കയില്‍ സേവനമസ്‌കരായി ചെന്നപ്പോഴുണ്ടായ ദുരിദാനുഭവങ്ങള്‍ വേട്ടയാടുന്ന ദമ്പതിമാരുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം.
നന്മയും തിന്മയും തമ്മിലുള്ള അനാദിയായ പോരാട്ടത്തിന്റെ കഥപറയുന്ന ‘എ ചെഞ്ച് ഓഫ് ക്ലൈമറ്റി’ന്റെ മലയാള പരിഭാഷയാണ് ഋതുഭേദം. സി രാധാകൃഷ്ണനാണ് ഈ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നിരൂപക തുടങ്ങിയ നിലകളില്‍ തന്റെ വ്യക്തിമുദ്രപതിപ്പിച്ച ബ്രിട്ടീഷ് എഴുത്തുകാരിയാണ് ഹിലരി. 2009ലെ മാന്‍ ബുക്കര്‍ സമ്മാനത്തിന് മാന്റല്‍ എഴുതിയ വോള്‍ഫ് ഹാള്‍ എന്ന കൃതി അര്‍ഹമായി, ഇവര്‍ എഴുതിയ ബ്രിങ്ങ് അപ് ദ ബോഡീസ് എന്ന നോവലിനു 2012ലെ മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചു. ഇതോടെ രണ്ടാമത്തെ തവണയും മാന്‍ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ വനിതയും, ബ്രീട്ടീഷ് എഴുത്തുകാരിയുമായി ഇവര്‍.
ഇംഗ്ലണ്ടിലെ ഡര്‍ബിഷയറില്‍ ഗ്ലോസോപിലാണ് ഹിലരി ജനിച്ചത്. ആദ്യനോവല്‍ 1985ല്‍ പുറത്തിറങ്ങിയ ‘എവരിഡേ ഈസ് മദേഴ്‌സ് ഡേ’ ആണ്. ‘വേക്കന്റ് പൊസഷന്‍’ (1986), ‘എ സ്‌പേസ് ഓഫ് ഗ്രേറ്റര്‍ സേഫ്റ്റി(1992ല്‍), ‘എ ചേഞ്ച് ഓഫ് ക്‌ളൈമറ്റ്'(1994) എന്നിവ ഹിലരിയുടെ പ്രധാനരചനകളാണ്. 2002ല്‍ ഹിലരിയുടെ ഓര്‍മ്മകുറിപ്പുകള്‍ ‘ഗിവിങ് അപ്പ് ദ് ഗോസ്റ്റ്’ പുറത്തിറങ്ങി. ഹിലരി എഴുതിയ കഥാസമാഹാരമാണ് ‘ലേണിംഗ് ടു ചോക്ക്’ (2003).
വാള്‍ട്ടര്‍ സ്‌കോട്ട് പ്രൈസ്, കോസ്റ്റ നോവല്‍ പ്രൈസ്, തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട് ഹിലരി മാന്റല്‍
Comments are closed.