‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് ആരംഭിച്ചു
എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. 8 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന ഋഗ്വേദം ഭാഷാഭാഷ്യത്തിന് 6000-ത്തില്‍പ്പരം പേജുകളാണുള്ളത്. 10 മണ്ഡലങ്ങള്‍, 1017 സൂക്തങ്ങള്‍, 10472 ഋക്കുകള്‍, 1,53,826 ശബ്ദങ്ങള്‍. 7999 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 1000 പേര്‍ക്ക് സൗജന്യ വിലയായ 4999 രൂപയ്ക്ക് സ്വന്തമാക്കാം.
- ഒറ്റത്തവണ 4999 രൂപ. ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC Rewards Points ലഭിക്കുന്നതാണ്.
- തവണവ്യവസ്ഥയില്‍ (2500+2499) 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം.
- (2000+1500+1549) ; (1000+1000+1000+1000+1099) എന്നീ തവണകളായും അടയ്ക്കാം.
വേദങ്ങള്‍ പണ്ഡിതര്‍ക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാര്‍ക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂര്‍ എടുത്ത് ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കില്‍ വീണ്ടുമൊരു ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. അതിനാല്‍ നിങ്ങളുടെ കോപ്പി ഇപ്പോള്‍ത്തന്നെ ഉറപ്പാക്കുക.
അറിവിന്റെ ഈ മഹാപ്രപഞ്ചം നിങ്ങളുടെ ഭവനത്തിന് സദാ ഐശ്വര്യം ചൊരിയും.
ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ് 9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/
Comments are closed.